29/09/2021
NOW WE CAN BUILD IT IN DAYS
ഒരുമാസത്തിനുള്ളിൽ ആറുനിലക്കെട്ടിടം പണിത്നിർമാണക്കമ്പനി
29 Sep 2021, 02:00 AM IST
കോഴിക്കോട്: നഗരത്തിൽ ഒരുമാസത്തിനുള്ളിൽ ആറുനിലക്കെട്ടിടം പണിത് നിർമാണക്കമ്പനി. കെ. കെ. കെ ബിൽഡർസനായി വൈറ്റ്ഫോർട്ട് കൺസ്ട്രക്‌ഷൻ ആൻഡ് എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് റെക്കോഡ് സമയത്തിൽ നിർമാണം പൂർത്തിയാക്കി ഉടമകൾക്ക് കൈമാറിയത്.
മലാപ്പറമ്പിലാണ് ആറ്ുനിലകളിൽ മൊത്തം 22,000 ചതുരശ്രയടിയിൽ വ്യാപാരസമുച്ചയം നിർമിച്ചതെന്ന് കമ്പനി ചെയർമാൻ ടോണി ഫിലിപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. 15 ദിവസംകൊണ്ട് കോൺക്രീറ്റ് ജോലികൾ തീർത്തു. 25 ദിവസംകൊണ്ട് എല്ലാ ജോലികളും പൂർത്തിയാക്കി. വേഗത്തിൽ പണിനടത്താൻ കഴിയുന്നരീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. വേഗം പണിനടത്തിയെങ്കിലും കെട്ടിടത്തിന്റെ ബലവും സുരക്ഷയും ഉറപ്പാക്കുന്നരീതിയിലാണ് നിർമാണം. പെട്ടെന്ന് ഉറയ്ക്കാനായി ഉയർന്നനിലവാരത്തിലുള്ള കോൺക്രീറ്റ് മിശ്രണമാണ് ഉപയോഗിച്ചത്. വ്യക്തമായി ആസൂത്രണം നടത്തിയാണ് സമയബദ്ധിതമായി പണിതീർത്തത്.സ്‌ട്രെക്ചറൽ എൻജിനിയർ കെ. ജിതേഷ്, ആർക്കിടെക്ട് ആരിഫ് മുഹമ്മദ്, കെട്ടിടയുടമ കെ. ഷൗക്കത്ത് എന്നിവരും പങ്കെടുത്തു.
Contact For Investment : 7306512003