30/01/2025
ഇലകൾ ഉമ്മ വക്കും വിധം
പുസ്തകം വാങ്ങാനുള്ള ലിങ്ക്
Call 👇🏻
9539056858
Watsap 👇🏻
7034554616
email: [email protected]
www.saikathambooks.com
"പ്രണയത്തിന്റെ തീപ്പൊള്ളലേറ്റ നട്ടുച്ചകളിൽ ഒരു പൂമ്പാറ്റച്ചിറകിന്റെ സ്ഫടികസുതാര്യതക്കുപോലും നമ്മെ കനം കുറച്ച് മഴത്തുള്ളികളിൽ ഈയലാടിക്കാം. ശലഭച്ചിറകടിയുടെ ഇളംകാറ്റേറ്റു പൊഴിയുന്ന പൂമ്പൊടിത്തുമ്പിൽ, ശിശിരത്തിന്റെ വെയിൽ മധുരങ്ങൾ പൊടിയുന്നത് നുണഞ്ഞു രസിയ്ക്കാം സ്വപ്നങ്ങൾക്കൊപ്പം, ആത്മാവിന്റെ ആത്മദംശനങ്ങളിൽ ഉടലും ഉയിരും വലിച്ചെറിഞ്ഞുകളയാം.
നിയാണ്.. നീയാണ് എന്നെ പ്രണയത്തിലേക്കു നയിക്കുന്നതെന്ന് ഉറക്കെ വിളിച്ചുപറയാം."
കവിത വായിച്ച് ആത്മാവിൻ്റെ കൺപീലികൾ പൊള്ളിപ്പോയ ഒരുവളുടെ കമ്പസാരക്കുറിപ്പാണിത്. പ്രണയത്തെ വായിച്ചെടുക്കൽ എളുപ്പമല്ല. സാമാന്യകാഴ്ച്ചക്കോ, കേൾവിക്കോ, ഖനനം ചെയ്തെടുക്കാനാവാത്ത ഉന്മാദത്തിൻ്റെ ആകാശഗോപുരമാണത്. പ്രണയിക്കുമ്പോൾ, നാം ദൈവത്തെക്കാണുന്നു. സാമാന്യയുക്തിക്കപ്പുറം നിറങ്ങളുടെയും സുഗന്ധങ്ങളുടെയും ആന്തരികസൗന്ദര്യത്തിൽനിന്ന് മഞ്ഞുകട്ടകളും ചില്ലുതരികളും കൊണ്ട് മെനഞ്ഞെടുത്ത ഒരു ലോകം. വർത്തമാനകാലപ്രകൃതിയിൽ നിന്ന് അപ്പോഴില്ലാത്ത, അപ്പോഴത്തേതല്ലാത്ത, എപ്പോഴും ഉണ്ടാകാനിടയില്ലാത്ത ഒരു ലോകത്തേക്ക് മനസ്സിനെയും ശരീരത്തെയും പറിച്ചെറിയുകയാണ് പ്രണയത്തിൽ . ജഡാവസ്ഥകളെ കുതറിത്തെറിപ്പിച്ച് ത്രസിപ്പിക്കാനുള്ള ജീവൻ അതിലുണ്ട്. വായനയുടെ നരകജാലങ്ങളിൽ കൊടും മഞ്ഞത്തിരുന്ന് വായിച്ച പില കവിതകളിലേക്ക് ഉറ്റുനോക്കിയപ്പോൾക്കണ്ടത് എതു ഗ്രഹത്തെയും നിർവ്വചിക്കാൻ പര്യാപ്‌തമായ ഉന്മാദത്തിൻ്റെ അതിർവരമ്പുകൾ, ആനനത്തിന്റെ പരകോടിയിലേക്ക് ഓടിയോടിത്തളരുന്നതുപോലെ... വീണ്ടും വീണ്ടും തന്നിലേക്കു തന്നെ കതിക്കുന്നതുപോലെ!...
ഭൂമിയിൽനിന്ന്, ഭൂമിയല്ലാത്ത അപരഗ്രഹങ്ങൾക്കു വേണ്ടി പരയ്ക്കുമ്പോഴാണ് പ്രണയി തന്റെ ജീവവായു കണ്ടെത്തുന്നത്. ഭൂമിയിൽ സ്വർഗ്ഗം, പുൽനാമ്പിലെ മഞ്ഞുകണം പോൽ മുളച്ചുവരുന്നത് സ്വപ്നം കണ്ട് സന്തോ ഷിക്കുന്നവരുടെ ആത്മാവിലെ നീലഞരമ്പുകൾ അറുത്തുകളയുന്നവരാണ് ചിലപ്പോൾ മനുഷ്യർ.
അറ്റുപോയ ഞരമ്പുകൾക്കുള്ളിലപ്പോൾ അന്നോളം പൂക്കാത്ത ഒരു പൂവ് വിരിയും. ആരും അതുവരെ അറിയാത്ത സുഗന്ധം കൊണ്ട് അത് പ്രപഞ്ചം നിറയ്ക്കും. ആരോ ആ സുഗന്ധത്തിന് പ്രണയമെന്നു പേരിട്ടും.. മനുഷ്യർ തീർത്ത ഓരോ അതിരും തുളച്ച് അത് പരക്കും. ഉന്മാദികളായ പ്രണയികൾ ഒരിക്കലും അവസാനിക്കാത്ത കഥകൾ ഉൾത്തട്ടിലിട്ട് വീർപ്പു മുട്ടിച്ച് അതിനു പിന്നാലെ ഓടും. അതൊരു ആനറാഞ്ചിപക്ഷിയാവും ചിലപ്പോൾ. മറ്റു ചിലപ്പോൾ മാലാഖ നഗ്നമായ വിരലുകൾ കൊണ്ട് രക്തത്തിൽ വരച്ച കവിത. അപ്പൂപ്പൻ താടികളെന്ന് കാഴ്ച്ചക്കാരെ തോന്നിപ്പിക്കുമെങ്കിലും പ്രകാശവർഷത്തിലെ എല്ലാ ഗ്രഹങ്ങൾക്കും മേൽ, കനമുള്ള മൂന്നക്ഷരം, 'പ്രണയം' പറന്ന് ആത്മാക്കളിൽ അടയിരിക്കും.
ഒരഗ്നിപർവ്വതമോ മരുഭൂവോ, ജലഖനിയോ പൊട്ടിത്തകരും പോലെ ഒരിക്കൽ ആ രണ്ടാത്മാക്കൾ പരസ്‌പരം പുണരും.ദൂരങ്ങൾ മറന്ന്,
കാലങ്ങൾ മറന്ന് അവരിൽ സ്വന്തം പൂർവ്വജന്മങ്ങളുടെ പാടുകൾ തെളിയും. അവരപ്പോൾ, രണ്ടു രാജ്യങ്ങളിൽ, രണ്ടു നിറത്തിലുള്ള മണ്ണിൽ ഉപ്പ റ്റിയുടെ വേരുറപ്പിക്കുകയാവും. അല്ലെങ്കിൽ, ഉടലിൻ്റെയും ഉയിരിൻ്റെയും പറക്കലുകളെ കണ്ണുകളിലും കാതുകളിലും തൊലിയിലും ചേർത്തു ബന്ധിക്കാൻ ശ്രമിക്കയാവാം. തീരെ മെലിഞ്ഞ ഒരു കാറ്റ് അവരിൽ ഒരാളുടെ കൈത്തലം നെഞ്ചോടു ചേർത്തുപറയും.
"നീ പ്രണയത്തിലാണ്'-എന്ന്.