13/09/2023
കേരളത്തിന്റെ നിർമാണ മേഘലയിൽ ഇന്ന് വളരേ അധികം ശ്രദ്ധ ആകർഷിച്ചു വരുന്ന ഒരു നിർമാണ വസ്തുവാണ് Light Weight Concrete Blocks. മറ്റു കട്ടകളേക്കാൾ മൂന്നിൽ ഒന്ന് ഭാരം മാത്രമേ Light Weight കട്ടകൾക്ക് ഉള്ളു മാത്രമല്ല വലിപ്പത്തിൽ മറ്റു Concrete കട്ടകളുടെ ഇരട്ടിയോളവും വരും. ആയതുകൊണ്ടു തന്നെ വളരേ അതികം വേഗതയിൽ നിർമാണ ജോലികൾ തീർക്കാനും സാധിക്കും, തന്മൂലം തൊഴിലാളികളുടെ കൂലി ഇനത്തിൽ വളരേ അതികം ചിലവ് കുറയ്ക്കാനും കഴിയും.
Light weight കട്ടകൾക്കുള്ളിൽ വളരേ ചെറിയ വായൂ സുഷിരങ്ങൾ ആയതിനാൽ ഇവ ഉപയോഗിച്ച് പണിത കെട്ടിടങ്ങളുടെ ഉള്ളിൽ നല്ല തണുപ്പ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ Air Condition ചിലവ് കുറക്കാൻ സാധിക്കും.
പാറയോ പാറപ്പൊടിയോ മണലോ Light weight കട്ടകളുടെ നിർമാണത്തിന് ആവശ്യമില്ല. വൈദ്യുതി ഉത്പാധിപ്പിക്കുന്ന Thermal power Plant കളിൽ, കൽക്കരി കത്തിയതിന് ശേഷം ലഭിക്കുന്ന ചാരമായ Flyash ആണ് പ്രധാന അസംസ്കൃത വസ്തു . അതുകൊണ്ട് തന്നെ ഇതൊരു " Echo Friendly " Building Material ആണ് .
പ്രധാനമായി രണ്ടു തരം Light Weight concrete കട്ടകളാണ് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത് - A A C (Aerated Autoclaved Concrete) block കളും , CLC (Cellular Light weight Concrete) Block കളും .
Flyash, Cement, Lime, Gypsum, Aluminium Powder എന്നിവ ഉപയോഗിച്ചാണ് AAC block കൾ നിർമിക്കുന്നത് . പൂർണമായും Chemical Reaction നിലൂടെ Airate ചെയ്യപ്പെടുന്ന AAC block കൾ Autoclave machine ഉപയോഗിച്ച് ചുട്ടെടുക്കുന്നവയാണ്. ആയതു കൊണ്ടും, Gypsum അടങ്ങിയിട്ടുള്ളത് കൊണ്ടും AAC block കൾക്ക് ഈർപ്പം വലിച്ചെടുക്കാനുള്ള പ്രവണത കൂടുതലാണ്. അത് ഭിത്തിയിൽ ഭാവിയിൽ വിള്ളലുകൾ വരുത്താനുള്ള സാധ്യതകൾ വളരേ അധികം കൂടുതലാണ് അതുകൊണ്ട് തന്നെ കേരളം പോലെ നല്ല മഴ ലഭിക്കുന്നതും Mousture കൂടിയ കാലാവസ്ത ഉള്ളതുമായ ഒരു സംസ്ഥാനത്ത് AAC Block കൾ ഒട്ടും തന്നെ അനുയോജ്യമല്ല.
എന്നാൽ Flyash, Cement , Synthetic അല്ലെങ്കിൽ protien based Foaming Agent എന്നിവ മാത്രം ഉപയോഗിച്ച് നിർമ്മിച്ച്, 15 ദിവസം വരേ water curing നൽകി ബലപ്പെടുത്തി എടുക്കുന്ന CLC block കൾക്ക് സാധാരണ Concrete കട്ടകളേക്കാൾ പോലും ഇർപ്പം വലിച്ചെടുക്കാനുള്ള പ്രവണത വളരേ കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ കാലാവസ്തയ്ക്ക് തികച്ചും അനുയോജ്യമായത് CLC (Cellular Light weight Concrete) block കൾ തന്നെയാണ് എന്ന് നിസംശയം പറയാം.