Right Angle. The Land Surveyor

Right Angle. The Land Surveyor Right Angle Land Surveyors provides you a full spectrum of services, including legal surveys,engineering layout & land developing planning.

07/09/2021

കേരളത്തിൽ ഇനി ബെനാമിപ്പേരിൽ ഭൂമി വാങ്ങിക്കൂട്ടാം എന്ന തന്ത്രം നടക്കില്ല. അപ്പോൾ തന്നെ പിടിവീഴുന്ന പദ്ധതി കേരളത്തിലുമെത്തുന്നു. സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ഒരു വർഷമായി നടപടിയാകാതെ കിടന്ന ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇനി സംസ്ഥാനത്തിന് പുറത്തിറക്കാം.
പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിന് റവന്യുപോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കും.

കഴിഞ്ഞ വർഷം സംസ്ഥാന റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏത് കാര്യത്തിലും ആധാർ ലിങ്കു ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിൽ തട്ടിയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്ന് റവന്യു മന്ത്രി കെ.രാജൻ ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മിഷണർ കേന്ദ്രത്തിനോട് പ്രത്യേക അനുമതി തേടി. സോഷ്യൽ വെൽഫയറിനും സദ്ഭരണത്തിനും ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതിനാണ് സംസ്ഥാനം മുൻകൈയെടുക്കുന്നതെന്നു ലാൻഡ് റവന്യു കമ്മിഷണർ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനുമതി ലഭിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പർ വരും.

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. ഇപ്പോൾ സംസ്ഥാനത്ത് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. ഓരോ വില്ലേജ് ഓഫിസ് പരിധിയിലും പല തണ്ടപ്പേരിലാണ് ഒരു ഭൂ ഉടമയുടെ തന്നെ ഭൂമി ഇപ്പോഴുള്ളത്. ആധാർ റജിസ്റ്റർ ചെയ്യുന്നതോടെ ഒറ്റ തണ്ടപ്പേരിലാകും ഭൂ ഉടമയുടെ എല്ലാ ഭൂമിയും.

നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അധിക ഭൂമി കണ്ടെത്തുകയും ചെയ്യാം.

അടുത്ത തലമുറ വില്ലേജ് ഓഫിസിൽ പോകേണ്ടതില്ല

സംസ്ഥാന റവന്യുവകുപ്പ് 16ന് ആരംഭിക്കുന്ന സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. ആർക്കു വേണമെങ്കിലും സ്വന്തം ഭൂമിയുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പോർട്ടലിൽ കയറി നോക്കാം. പുതുതായി ആരംഭിക്കുന്ന പോർട്ടലിനൊപ്പം കരമടയ്ക്കുന്നതിന് ആപ്പും വരുന്നു. നമ്മുടെ മൊബൈലിൽനിന്നും തന്നെ കരമടയ്ക്കുന്നതിനാണ് ഇൗ ആപ്പിൽ സൗകര്യമൊരുക്കുന്നത്.

യൂണിക് തണ്ടപ്പേര് പദ്ധതിയുടെ പ്രധാന ഗുണങ്ങൾ:

∙ റജിസ്ട്രേഷനെ ബാധിക്കില്ല – ആധാർ ലിങ്കിങ് നടപടികൾ നിലവിൽ ഭൂമി റജിസ്ട്രേഷനെ ബാധിക്കില്ല. ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഏതെങ്കിലും രേഖകളുമായി ഭൂമി ഇടപാട് റജിസ്റ്റർ ചെയ്യാം.

∙ ഒറ്റ തണ്ടപ്പേർ 12 അക്കം – ഒറ്റ തണ്ടപ്പേരായി 12 അക്ക ഐഡിയാകും നൽകുക. ഭൂവുടമയ്ക്കാണിതു നൽകുന്നത്. അല്ലാത്തവർ ഭൂമിയുടെ ഉടമകളാകുമ്പോൾ അവർക്കും നൽകും.

പദ്ധതി ലക്ഷ്യങ്ങൾ

∙ അധിക ഭൂമി കണ്ടെത്തുക. ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്കു നൽകാൻ ഭൂപരിഷ്കരണ നിയമം വ്യവസ്ഥ ചെയ്യുന്നു.

∙ ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം

∙ ഭൂരേഖകളിൽ കൂടുതൽ കൃത്യത

∙വിവിധ ക്ഷേമപദ്ധതികളിൽ ആനുകൂല്യം പറ്റുന്നവരിൽ അനർഹരെ കണ്ടെത്താനാകും.

∙ അഞ്ചു സെന്റ് ഭൂമി വാങ്ങി ഇത് കരഭൂമിയല്ലെങ്കിൽ വീടുവയ്ക്കുന്നതിന് ഇത് കരഭൂമിയാക്കുന്നതിന് അനുമതിയുണ്ടായിരുന്നു. ഇതിൽ പലർക്കും മറ്റു ജില്ലകളിൽ ഭൂമിയുള്ളത് മറച്ചുവച്ചിരിക്കും. ഇത് ഇനി സാധ്യമല്ല.

23/02/2021
25/05/2020

റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും. കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കോവിഡ്-19 ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്‍ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. റവന്യു വകുപ്പില്‍ നിന്നും അനുവദിക്കുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും. സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, ആവശ്യമായ ഫീസ് ഒടുക്കുന്നതിനും, സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ മൊബൈല്‍ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. റവന്യു ഉള്‍പ്പെടെ സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങള്‍ എം-കേരളം ആപ്പ് മുഖേന ലഭ്യമാകും



എം-കേരളം മൊബൈല്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് :

1. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ.ഒ.എസ്, ആപ് സ്റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.

2.യൂസര്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം.

3.സര്‍വ്വീസ് എന്ന ടാബില്‍ നിന്നോ ഡിപ്പാര്‍ട്ട്മെന്‍റ്സ് എന്ന ടാബില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ്സ് തെരഞ്ഞെടുക്കാം.

4.ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാം.

5.നിര്‍ദ്ദിഷ്ട ഫീസ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, യു.പി.ഐ, ഭാരത് ക്യു.ആര്‍ എന്നീ ഇ-പേയ്മെന്‍റ് മോഡുകളില്‍ ഒടുക്കാം.

6.സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാവും.

7.സംശയ നിവാരണത്തിനും കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കുമായി 919633015180 (മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഐ.റ്റി.ഐ മിഷന്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം).

06/12/2019

Address

Padinharathara
Padinharathara

Telephone

+918281783921

Website

Alerts

Be the first to know and let us send you an email when Right Angle. The Land Surveyor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Right Angle. The Land Surveyor:

Share

Category