Heavenly Feast

Heavenly Feast Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Heavenly Feast, Real Estate, Heavenly Feast, Payyavoor.

11/07/2025
*രാജ്യത്തെ ആദ്യ ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മുഴപ്പാലയിൽ*27-02-2023https://chat.whatsapp.com/Ly5DVlCx5ojGirp5yIUoNPക​ണ്ണ...
01/03/2023

*രാജ്യത്തെ ആദ്യ ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മുഴപ്പാലയിൽ*

27-02-2023

https://chat.whatsapp.com/Ly5DVlCx5ojGirp5yIUoNP

ക​ണ്ണൂ​ര്‍: രാ​ജ്യ​ത്തെ ആ​ദ്യ ഫ​യ​ർ സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണൂ​രി​ൽ ഒ​രു​ങ്ങു​ന്നു. ഫ​യ​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പി.​ജി, പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​നെ അ​ഗ്‌​നി​രക്ഷാ റീ​ജ​ന​ല്‍ അ​ക്കാ​ദ​മി കം ​റി​സ​ർച് സെ​ന്റ​റാ​യി ഉ​യ​ർ​ത്തും.

ബി.​എ​സ് സി ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ഫ​യ​ർ സ​യ​ൻ​സി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഫ​യ​ർ​ഫോ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യി​ൽ ബി.​ടെ​ക് കോ​ഴ്സു​ക​ളാ​ണ് കു​സാ​റ്റ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ന​ൽ​കു​ന്ന​ത്.

ഫ​യ​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ​ത്ത​ന്നെ ആ​ദ്യ സ്ഥാ​പ​ന​മാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ല്‍ പൊ​ലീ​സി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള നാ​ലേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്ഥ​ല​ത്ത് തു​ട​ങ്ങു​ന്ന​ത്. 2021ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത്.

തു​ട​ർ​ന്ന് അ​ന്ന​ത്തെ ഫ​യ​ര്‍ഫോ​ഴ്‌​സ് ഡി.​ജി.​പി​യാ​യി​രു​ന്ന ബി. ​സ​ന്ധ്യ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സി​ന് കീ​ഴി​ലു​ള്ള സ്ഥ​ലം ഫ​യ​ർ​ഫോ​ഴ്സി​ന് വി​ട്ടു​ന​ൽ​കി ഈ ​ഫെ​ബ്രു​വ​രി 15ന് ​ഉ​ത്ത​ര​വാ​യി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന​ട​ക്കം ഒ​രു കോ​ടി സ​ർ​ക്കാ​ർ ഈ ​ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചി​രു​ന്നു.

🟤🟤🟤🟤🟤🟤🟤🟤

28/02/2023

പയ്യാവൂരിന്റെ ശബ്ദം ഇന്ദ്രപ്രസ്ഥത്തിൽ......

ഫെബ്രുവരി 27, 28 തീയതികളിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വച്ചു നടക്കുന്ന "വികേന്ദ്രീകൃത ആസൂത്രണവും ആരോഗ്യരംഗത്തെ ഇടപെടലുകളും" സംബന്ധിച്ച വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനുള്ള സുവർണാവസരം ലഭിച്ച കേരളത്തിൽ നിന്നുള്ള ഒൻപതു പേരിൽ ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക അംഗവും പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാജു സേവിയർ ആണ്. കോവിഡ് കാലത്ത് നടത്തിയ സമാനതകളില്ലാത്ത മാതൃകാപരമായ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായി വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ "സോളാർ വൈദ്യുതിവേലി" നിർമിച്ചതും പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ ആണ്. കഠിനാധ്വാനവും ആത്മാർത്ഥമായ ഇടപെടലും വഴി ജനകീയ മുന്നേറ്റത്തിന് നേതൃത്വം വഹിക്കാൻ ബഹു. പ്രസിഡന്റിന് സാധിച്ചു. അർഹതക്കുള്ള അംഗീകാരം എന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച രണ്ടുപേരിൽ ഒരാളും ശ്രീ. സാജു സേവിയർ ആണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് വികസനരംഗത്ത് തങ്ങൾ നടത്തിയ സവിശേഷമായ മുന്നേറ്റത്തേക്കുറിച്ച് വിശദീകരിക്കാനുള്ള അവസരം ലഭിച്ചു എന്നത് നമുക്ക് അഭിമാനകരമാണ്. മുൻ ധനകാര്യവകുപ്പ് മന്ത്രി സ. ടി എം തോമസ് ഐസക്, ശ്രീ. എസ് എം വിജയാനന്ദ് ഐ എ എസ്, തുടങ്ങിയവരുടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസനകാര്യങ്ങളിൽ ഇടപെടുന്നതിലും ജാഗ്രതയോടെ ഇടപെടുന്ന ബഹു. പ്രസിഡന്റിനും ഭരണസമിതിക്കും പയ്യാവൂർ ജനതയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ.....

പയ്യാവൂരിന്റെ പേര് രാജ്യപ്രശസ്തമാക്കിയ ശക്തമായ ഇടപെടലുകൾക്ക് അഭിനന്ദനങ്ങൾ.....

Address

Heavenly Feast
Payyavoor
670633

Website

Alerts

Be the first to know and let us send you an email when Heavenly Feast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category