28/11/2022
"ഭക്തിയിൽ ആറാടി ഭക്ത മാനസം "
ശ്രീ ദൈവത്താർ ഈശ്വര പാദസ്പർശത്താൽ പുണ്യമാക്കപ്പെട്ട പൂക്കാ വനത്തിൽ ഈശ്വര മന്ത്രധ്വനിയോടെയും , ദേശക്കാരുടെ കഠിന വൃതത്തോടെയുള്ള പുണ്യ ദിനത്തിൽ ശ്രീ ദൈവത്താറിശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന "ദാരു പീഠം " വെള്ളി ആവരണത്താൽ സ്വർണ്ണാ ലങ്കാരം ചെയ്യുന്ന പുണ്യ പ്രവർത്തിയും , ശ്രീ ആജ്ഞനേയ തിരു സ്വാമിയുടെ പുന: പ്രതിഷ്ഠ വിഗ്രഹ നിർമ്മാണ പ്രവർത്തിയുടെ പ്രാരംഭ ചടങ്ങ് നടന്നു.
ചടങ്ങിൽ മലബാർ ദേവസ്വം പ്രസിഡന്റ് MR മുരളി, തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണർ ബൈജു ,ദേവസ്വം വെരിഫിക്കേഷൻ ഓഫീസർ പ്രമോദ്, തന്ത്രി,തറവാട്ട് അച്ചൻ മാർ, തറവാട്ട് കാരണവൻ മാർ , കോലധാരികൾ, എക്സിക്യൂട്ടിവ് ഓഫീസർ , ട്രസ്റ്റി ബോർഡ് അംഗങ്ങൾ, പുന:പ്രതിഷ്ഠ കമ്മിറ്റി അംഗങ്ങൾ , ദേശ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ആചാര അനുഷ്ഠാന പ്രകാരത്തിൽ ചടങ്ങിൽ വിശിഷ്ഠ അതിഥി താരമായി വാനത്ത് കൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നു.
വിണ്ണിലും വാനത്തും ഈശ്വര മന്ത്രധ്വനി മാത്രം തിരുമുറ്റത്തെ ഒരോ മണൽ തരിയും ഈശ്വരനാമജപത്തിൽ മുഴുകി, അരയാൽ ഇലകൾ ആനന്ദ നൃത്തമാടി.
ഭക്തജനങ്ങളേ നിങ്ങളുടെ മുന്നിൽ മുൻ ജന്മ സുകൃതം പ്പോലെ ഒരു ദിനം കലശ യജ്ഞത്തിൽ പങ്ക് ചേരുക .... പുണ്യം തേടുക ..... ഭക്തിയാദരവോടെ ദക്ത ജനങ്ങ ളെ ദൈവത്താറീശ്വര തിരു സന്നിധിയിലേക്ക് ക്ഷണിക്കുന്നു. 🙏🙏🙏