17/06/2020
#പെരുമ്പാവൂരിലെ #ഗ്ലാസ് #അപകടം
ഇന്ന് ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഡോറുകൾക്ക് പുറമെ കവറിംഗ് വർക്കുകൾ ചെയ്യുന്നത് ഗ്ലാസ്സുകൾ ഉപയോഗിച്ചാണ്. പുറത്തുനിന്നുള്ളവർക്ക് അകത്തേക്കുള്ള വിസിബിലിറ്റി കൂട്ടുക എന്നതാണിതിന്റെ ഉദ്ദേശം. ഇതിൽ ഡോറുകൾ ഫ്രെയിം ഉള്ളതോ മുഴുവനായും ഗ്ലാസ്സുപയോഗിച്ചതോ ആവാം.
#അപകടസാധ്യത
വ്യാപരസ്ഥാപനങ്ങളിലും ഓഫീസുകളിലും കയറിയിറങ്ങുന്നവർ തിരക്കുള്ളവരോ ടെൻഷൻ ഉള്ളവരോ ആവാം അവർക്ക് ഗ്ലാസ്‌ഡോറിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞെന്നുവരില്ല. ഈ സ്ഥാപനങ്ങളിലേക്ക് വരുന്ന കസ്റ്റമേഴ്‌സിന്റെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം അതാത് സ്ഥാപനങ്ങൾക്കാണ്.
#ഒഴിവാക്കുന്നതെങ്ങനെ
ഗ്ലാസ്സ് ഡോറുകളുടെ കാര്യത്തിൽ അപകടം ഒഴിവാക്കുന്നതിന് ആദ്യത്തെ വഴി ഉപയോഗിക്കുന്ന ഗ്ലാസ്സിന്റെ ക്വാളിറ്റിയാണ്. ഫ്രെയിം ഉള്ളതോ അല്ലാത്തതോ ആയ ഗ്ലാസ്സുകൾ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അവ ടഫൻഡ് ഗ്ലാസ്സോ, ലാമിനേറ്റഡ് ഗ്ലാസ്സോ ആയിരിക്കണം. കൂടാതെ ആവശ്യത്തിന് കനം ഉള്ളതും ആയിരിക്കണം. ഇപ്പോൾ സാധാരണയായി കണ്ടുവരുന്നത് പണം ലാഭിക്കാനായി വിലകുറഞ്ഞതോ, കനം കുറഞ്ഞതോ ആയ പ്ലെയിൻ ഗ്ലാസ്സുകളാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇത് താൽക്കാലിക ലാഭം ഉണ്ടാക്കിയേക്കാമെങ്കിലും അപകടസാധ്യത വളരെ കൂടുതലാണ്. ടഫൻഡ് ഗ്ലാസ് ഉപയോഗിക്കുമ്പോൾ പൊട്ടിയാൽ തന്നെ അവ തരി തരികളായി നിലത്തു ചിതറി വീഴുകയും അപകടം ഒഴിവാക്കുകയും ചെയ്യും. അതുപോലെ ലാമിനേറ്റഡ് ഗ്ലാസ്സാണെങ്കിൽ അവ പൊട്ടിയാൽ തന്നെ ഉള്ളിലുള്ള ലാമിനേറ്റ് ലെയറിൽ ഗ്ലാസ് കഷണങ്ങൾ പറ്റിപ്പിടിച്ചിരിക്കുകയും താഴോട്ട് വീഴാതിരിക്കുകയും ചെയ്യും. ലാമിനേറ്റഡ് ഗ്ലാസ്സുകളാണ് കൂടുതലായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.
എന്നിരുന്നാലും വെച്ചിരിക്കുന്നത് ഗ്ലാസ്സാണെന്നുള്ള ശ്രദ്ധ ലഭിക്കാനായി ആദ്യം ചെയ്യേണ്ടത് ഗ്ലാസ്സിന്റെ മധ്യഭാഗത്തായി കണ്ണിന്റെ നേർരേഖയിൽ, ഒരു തിരശ്ചീനമായ ഫ്രെയിം വരയ്ക്കുകയോ സ്റ്റിക്കർ ഒട്ടിക്കുകയോ ചെയ്യുക എന്നുള്ളതാണ്. അപകടം വന്നിട്ട് ചിന്തിക്കുന്നതിനേക്കാൾ നല്ലത് അപകടം വരാതെ നോക്കുന്നത് തന്നെയാണ്.
Jinson Jhony
Cloud Homes Developers
Kannur