Property Xpo

Property Xpo To publish real estate adverticement.

23/12/2021
16/10/2021

To publish real estate adverticement.

16/10/2021

വീട് പിന്നെ വെച്ചാൽ!.
ഏതൊരു മനുഷ്യന്റെയും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്.അതും ആഗ്രഹിക്കുന്ന സ്ഥലത്ത് തന്നെ മനസ്സിനിഷ്ടപ്പെട്ട രീതിയിൽ കൂടെയാണെങ്കിൽ ഇതിൽപ്പരം സമാധാനവും സന്തോഷവുള്ള കാര്യം വേറെയുണ്ടാകില്ല.
എന്നാൽ പലരും, അവർ മനസ്സിൽ കണ്ട ഒരു വീട് പണിത് കഴിഞ്ഞ് പാലുകാച്ചൽ കഴിയുമ്പോഴേക്കും ഉണ്ടായിരുന്ന സമാധാനം കൂടി നഷ്ടപ്പെടുകയാണ് പതിവ്. കാരണം വീടിന്റെമേൽ വന്ന അധികചിലവുകൾ മാസംതോറുമുള്ള EMI തുടങ്ങിയവ ആലോചിച്ചാൽ തന്നെ ഉറക്കം പോകാൻ വേറെ വഴി നോക്കേണ്ട.
മിക്കവാറും ആളുകൾ വീട് പണിയാൻ ആവശ്യത്തിനുള്ള പണം സ്വരൂപിക്കുന്നത് വരെ കാത്തിരിക്കുന്നതാണ് വീടിന്റെ ചിലവ് കൂടാനുള്ള ഒരു പ്രധാനകാരണം. ഈ കൊറോണ കാലത്ത് പോലും ഭൂമിയുടെ വില കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം. അതിന് പുറമേ നിർമ്മാണവസ്തുക്കളുടെ വിലയും ദിനംപ്രതി ണ് വർദധിച്ചുകൊണ്ടിരിക്കുകയാണ്.പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനിടയിൽ സിമിന്റിന്റെ വില ചാക്കിന് നാൽപ്പത് രൂപയിൽ അധികം കൂടിയത് നമ്മിൽ പലരും ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ല.
ഒരു വീട് പണിയാൻ മനസിൽ പ്ലാൻ ചെയ്യുമ്പോൾ തന്നെ അത്യാവശ്യം പണം കയ്യിൽ ഉണ്ടെങ്കിൽ ബാക്കി തുക പലിശയില്ലാതെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ കുറച്ച് കാലത്തെ അവധിക്ക് കടം കിട്ടുമെങ്കിൽ അതും സംഘടിപ്പിച്ച് മതിയാകാതെ വരുന്ന തുക മാത്രം ഹൗസിങ് ലോണിനെ ആശ്രയിച്ച് ഏറ്റവും അനുകൂലമായ സാഹചര്യത്തിൽ തന്നെ വീട് പണിയാരംഭിക്കുന്നതായിരിക്കും ബുദ്ധി. കാരണം മുഴുവൻ പണവും കയ്യിൽ വരാൻ കത്തിരിക്കുമ്പോഴേയ്ക്കും വീടിന്റെ ബഡ്ജറ്റിൽ വലിയ വ്യാധിയാനം സംഭവിക്കാനാണ് സാധ്യത. അത് ഹൗസിങ് ലോണിന്റെ ഇന്ട്രെസ്റ്റിനേക്കാൾ വളരെ കൂടുതൽ ആയിരിക്കുകയും ചെയ്യും.
വീട് പണിയുന്നതിന് മുൻപേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
ഭാവിയിലേക്ക് കൂടി കരുതലോടെ ന്യായമായ വിലയ്ക്ക് കിട്ടുന്ന സ്ഥലം തന്നെ തെരെഞ്ഞെടുക്കുക.
വെള്ളം വഴി എന്നിവ ഉറപ്പാക്കുക.
വീട് വെയ്ക്കുന്ന സ്ഥലത്ത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വികസന സാധ്യതകളെക്കുറിച്ച് മനസിലാക്കിയിരിക്കുക
ഏറ്റവും മികച്ച പ്ലാൻ തന്നെ വേണം തിരഞ്ഞെടുക്കാൻ,പിന്നീടുള്ള കൂട്ടിചേർക്കലുകളെക്കാൾ എളുപ്പം പ്ലാനിൽ തിരുത്തുന്നതാണ്.
അധിക ചിലവ് വരുന്നതും ഭാവിയിൽ മെയിന്റനൻസ് ബാധ്യതയാകുന്നതുമായ ഡിസൈനുകൾ പരമാവധി ഒഴിവാക്കുക.
ആവശ്യമെങ്കിൽ വാസ്തു നോക്കുക.
ഏറ്റവും മികച്ച സർവീസും കുറഞ്ഞ പലിശയും നൽകുന്ന ബാങ്കുകളിൽ നിന്ന് ലോൺടുക്കുക.
നല്ല കോൺട്രാകട്ടറെ തിരഞ്ഞെടുക്കുക.
ഗുണനിലവാരം ഉള്ള പ്രോഡക്റ്റ്കൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
ബഡ്ജറ്റ്‌ കൃത്യമായി പാലിക്കാൻ ശ്രമിക്കുക.
പണി മുഴുവൻ ഒന്നിച്ചുതന്നെ തീർക്കാൻ ശ്രമിക്കുക.
സോളാർ സിസ്റ്റം, മഴവെള്ള സംഭരണി തുടങ്ങിയവ കൂടി ഉൾപ്പെടുത്താൻ പറ്റുമെങ്കിൽ ചെയ്യുക.
കൂടാതെ ലേബർ മാത്രമാണ് കരാർ നൽകുന്നതെങ്കിൽ അൽപ്പം മിനക്കേട്ടാൽ പർച്ചേസ് ചെയ്യുമ്പോൾ വലിയ ഒരു സംഖ്യ തന്നെ നിങ്ങൾക്ക് ലാഭിക്കാൻ കഴിയും. ഇതിനായി ആദ്യമേ തന്നെ എല്ലാ സാധനങ്ങളും കൃത്യമായി ലിസ്റ്റ് ചെയ്ത് ഒരേ സാധനം തന്നെ പല സ്ഥപ്നങ്ങളിലെ വിലക്കുറവ് മനസിലാക്കി വാങ്ങാൻ ശ്രദ്ധിക്കുക. പർചെസ് ചെയ്യുമ്പോൾ ഒരു രൂപ പോലും കടമില്ലാതെ വാങ്ങാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് പരമാവധി വിലപേശി വാങ്ങിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും.ഉദാഹരണത്തിന് നിങ്ങൾ എലെക്ട്രിക്കൽ സാധനം വാങ്ങാൻ ഒരു കടയിൽ ചെല്ലുമ്പോൾ ലിസ്റ്റിൽ പെട്ട ഒരു സാധനത്തിന് മാത്രം അവിടെയുള്ള വിലയെക്കാൾ കുറച്ച് വേറെ കടയിൽ കിട്ടുമെങ്കിൽ അത് മാത്രം വിലകുറച്ചു കിട്ടുന്നകടയിൽ നിന്ന് വാങ്ങുക.50പൈസയുടെ വ്യത്യാസമാണെങ്കിൽ പോലും മടി വിചാരിക്കണ്ട. എപ്പോഴും പണം നിങ്ങളുടെയാണ്, അത് അധ്വാനിച്ചുനുണ്ടാക്കിയത് നിങ്ങളാണ് എന്ന് ഓർമ്മയിൽ ഉണ്ടായിരുന്നാൽ മതി.
There is no place like home എന്ന് പറയുന്നത്പോലെ സ്വന്തം ഭവനത്തിൽ സമാധാനത്തോടും സംതൃപ്തിയോടും കിടന്നുറങ്ങാൻ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയാണ്. ഏതൊരാൾക്കും അത് സാധ്യവുമാണ് അല്പം ഒന്ന് ശ്രദ്ധിക്കണമെന്ന് മാത്രം

To publish real estate adverticement.

Address

Property Xpo
Kochi
682017

Telephone

+917034778252

Website

Alerts

Be the first to know and let us send you an email when Property Xpo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category