12/10/2026
കൊച്ചിയും തൃശൂരും കൈകോർക്കുമ്പോൾ; പിറക്കുന്നത് കേരളത്തിന്റെ മഹാനഗരം
കേരളത്തിന്റെ നഗരഭൂപടത്തിൽ വലിയൊരു മാറ്റം നിശ്ശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി വടക്കോട്ടും തൃശൂർ തെക്കോട്ടും വളരുന്നു. കൊച്ചി, അങ്കമാലി, ചാലക്കുടി, കൊടകര, തൃശൂർ. ഇന്ന് ഭൂപടത്തിൽ വെവ്വേറെ നഗരങ്ങളും പട്ടണങ്ങളുമായി കാണുന്ന ഈ പ്രദേശങ്ങൾ ക്രമേണ ഒരൊറ്റ നഗരശൃംഖലയായി മാറുകയാണ്.
ദേശീയപാത 544 ആണ് ഈ വളർച്ചയുടെ നട്ടെല്ല്. ഇതിന്റെ ഹൃദയഭാഗത്താണ് നെടുമ്പാശേരി വിമാനത്താവളം. ഒരു വശത്ത് കൊച്ചി മഹാനഗരം. മറുവശത്ത് തൃശൂർ. ഇടയിൽ അങ്കമാലിയും ചാലക്കുടിയും.
വിമാനത്താവളത്തെ കേന്ദ്രീകരിച്ച് Aerotropolis , ഐടി, , ഹോട്ടലുകൾ, ആശുപത്രികൾ,പുതിയ ക്രിക്കറ്റ് സ്റ്റേഡിയം, Knowledge Valley തുടങ്ങിയവ വളർന്നാൽ ഈ മേഖലയുടെ മുഖച്ഛായ തന്നെ മാറും.
ഇതിനൊപ്പം കൊരട്ടിയിൽ എയിംസ് പോലൊരു ദേശീയ ആരോഗ്യ–ഗവേഷണ സ്ഥാപനം യാഥാർഥ്യമായാൽ ഈ ഇടനാഴിക്ക് മറ്റൊരു ശക്തമായ വളർച്ചാകേന്ദ്രം കൂടി ലഭിക്കും.
കൊച്ചിയുടെ തുറമുഖവും ഐടി മേഖലയുമുണ്ട്. നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളമുണ്ട്. അങ്കമാലിയിൽ വ്യവസായ–ലോജിസ്റ്റിക്സ് സാധ്യതകളുണ്ട്. കൊരട്ടി–ചാലക്കുടി മേഖലയിൽ പുതിയ സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും വളരാനുള്ള ഭൂമിയുണ്ട്.
മറുവശത്ത് തൃശൂരിന്റെ ശക്തമായ വ്യാപാര–വിദ്യാഭ്യാസ–ആരോഗ്യ അടിത്തറയുമുണ്ട്.ഇവയെല്ലാം ഒരേ വികസന അച്ചുതണ്ടിൽ കൂട്ടിച്ചേർക്കാൻ കഴിഞ്ഞാൽ കേരളത്തിന് ലഭിക്കുന്നത് വിശാലമായ ഒരു മഹാനഗര സമ്പദ്‌വ്യവസ്ഥയായിരിക്കും.
ഗ്രേറ്റർ കൊച്ചിയുടെ ഭാവിവളർച്ചയ്ക്ക് ചാലക്കുടി വരെയുള്ള മെട്രോ വികസനം, തൃശൂർ–കൊച്ചി–ആലപ്പുഴ RRTS, കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസ് എന്നീ മൂന്ന് പദ്ധതികൾ നിർണായകമാണ്.
ഇവ യാഥാർഥ്യമാകുന്നതോടെ കൊച്ചിയെ ചുറ്റിപ്പറ്റിയുള്ള നഗരങ്ങളെ അതിവേഗം ബന്ധിപ്പിച്ച്, വിശാലമായ ഒരു ഏകീകൃത മഹാനഗര മേഖലയായി വളരാനുള്ള അടിത്തറ സൃഷ്ടിക്കപ്പെടും.
കേരളത്തിന്റെ നടുക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഒരു Polycentric Metropolis .
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..
Join Kochi Next Forum facebook group for discussions and individual updates
Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==