Architizer Architect

Architizer Architect BUILD IT RIGHT - SINCE 2013-Architects | civil Engineer l Architecture l Construction l Interior
Residential.Commercial. Apartment. School.

GSTNO:- 32BVCPA4770P1ZI
Whatsup number:-7012079323 we specialized in architecture design , consultancy and construction .

12/05/2026

ഒരു വീട് പണിയുന്നത് വെറും ചുമരുകളും കോൺക്രീറ്റും ചേർക്കുന്നതല്ല…
ഒരു കുടുംബത്തിന്റെ വർഷങ്ങളായുള്ള സ്വപ്നം രൂപം കൊള്ളുന്നതാണ് 🏠✨
പുതിയായി വീട് പണിയാൻ പോകുന്നവർക്ക് ചെറിയൊരു ഉപദേശം…
ആദ്യം budget മനസ്സിലാക്കുക…
പിന്നീട് ആ budget ന് അനുയോജ്യമായ dream build ചെയ്യുക…
മറ്റുള്ളവരുടെ വീട് കണ്ടു മത്സരിച്ച് കടത്തിലേക്ക് പോകരുത്.
പ്ലാൻ ഇല്ലാതെ work തുടങ്ങരുത്…
നല്ല engineer, നല്ല workers, quality materials — ഇവയാണ് വീടിന്റെ ആയുസ് തീരുമാനിക്കുന്നത്.
ഓരോ രൂപയും എവിടെ പോകുന്നു എന്ന് note ചെയ്യുക…
Cheap rate നോക്കി quality കുറച്ചാൽ പിന്നീട് അതിന്റെ repair നാണ് കൂടുതൽ ചെലവ് വരുക.
Electrical, plumbing, ventilation, water drainage —
ഇവ ചെറിയ കാര്യങ്ങൾ പോലെ തോന്നും…
പക്ഷേ താമസിച്ചു തുടങ്ങുമ്പോഴാണ് അതിന്റെ വില മനസ്സിലാകുക.
വീട് വലിയതാകേണ്ടതില്ല…
അതിനുള്ളിലെ സമാധാനവും സന്തോഷവുമാണ് വലുതാകേണ്ടത് 🤍
എല്ലാവരുടെയും സ്വപ്ന വീടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ തൗഫീഖ് നല്കട്ടെ… 🤲”അവസാനം ഒരു കാര്യം മാത്രം…
വീട് വലി

11/05/2026

ഷട്ടറിങ്ങും steel വർക്കും കഴിഞ്ഞിട്ടു ആഴ്ചകളായി, പക്ഷെ കോൺക്രീറ്റ് ചെയ്യാനുള്ള മുഹൂർത്ഥമായതു ഇന്നാണ്. കുറച്ചധികം കാത്തിരിന്നിട്ടുള്ള ഒരു കോൺക്രീറ്റ്.
അതുകൊണ്ട് തന്നെ ഇനി കുറച്ചു ദിവസം 5 പേരിൽ കൂടുതലായിട്ടു വരുന്ന ഒരു കോൺക്രീറ്റും പ്ലാൻ ചെയ്യുന്നുമില്ല ചെയ്യുന്നുമില്ല, റസ്റ്റ്‌ എടുക്കാൻ തീരുമാനിച്ചു.
നിങ്ങളുടെയൊക്കെ അവസ്ഥയെന്താണ്
.
.




10/05/2026

പുതിയ വീട് നിർമ്മിക്കുമ്പോൾ പലരും നേരിടുന്ന സാധാരണ തെറ്റുകൾ ചിലത് ചുവടെ കൊടുക്കുന്നു 👇

🏠 ഡിസൈൻ & പ്ലാനിംഗ് പിശകുകൾ

1. ഭാവിയിലെ ആവശ്യങ്ങൾ കണക്കാക്കാതെ പ്ലാൻ ചെയ്യുക – കുട്ടികൾ വളരുക, കുടുംബാംഗങ്ങൾ കൂട്ടുക, ഗസ്റ്റ് റൂം, സ്റ്റോർ റൂം എന്നിവയുടെ ആവശ്യം തുടങ്ങിയവ മുൻകൂട്ടി ചിന്തിക്കാതെ വീടിന് ഡിസൈൻ നൽകുന്നത്.

2. വെന്റിലേഷൻ & പ്രകൃതിവെളിച്ചം അവഗണിക്കുക – ജനലുകളും തുറക്കാവുന്ന ഭാഗങ്ങളും കുറച്ച് വെക്കുന്നത് വീട്ടിനെ ഇരുണ്ടും ചൂടേറിയതുമാക്കും.

3. സ്ഥലം മുഴുവൻ ഉപയോഗപ്പെടുത്താതെ പോകുക – ഉപയോഗിക്കാൻ കഴിയുന്ന ഇടങ്ങൾ കളയുന്നത് (ഉദാ: ഇടുങ്ങിയ വഴികൾ, അനാവശ്യ വലിയ ഹാൾ).

🏗 കൺസ്ട്രക്ഷൻ & മെറ്റീരിയൽ പിശകുകൾ

4. നല്ല കോൺട്രാക്ടർ/എഞ്ചിനീയർ തിരഞ്ഞെടുക്കാതെ പോകുക – പരിചയസമ്പന്നരല്ലാത്തവരെ ആശ്രയിക്കുന്നത് ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്തും.

5. വിലകുറഞ്ഞ മെറ്റീരിയൽ ഉപയോഗിക്കുക – പിന്നീട് maintenance കൂടുതലാവും.

6. ഫൗണ്ടേഷൻ, സ്ട്രക്ചറൽ കണക്കുകൾ അവഗണിക്കുക – എൻജിനീയറുടെ നിർദേശമില്ലാതെ നിർമ്മാണം നടത്തുന്നത് ഭാവിയിൽ അപകടസാധ്യത വർധിപ്പിക്കും.

⚡ സൗകര്യങ്ങളിലെ പിശകുകൾ

7. ഇലക്ട്രിക്കൽ & പ്ലംബിംഗ് പ്ലാൻ തെറ്റായി ചെയ്യുക – plug point കുറച്ച് വെക്കുക, switch wrong place, future AC/Heater/EV charging provision ഇല്ലാതിരിക്കുക.

8. വാട്ടർ ഡ്രെയിനേജ് & മഴവെള്ള സംഭരണം മറക്കുക – മഴക്കാലത്ത് വെള്ളക്കെട്ട്, ചോർച്ച ഉണ്ടാകും.

9. കിച്ചൻ & ബാത്ത്റൂം lay-out തെറ്റുക – ഉപയോഗിക്കുമ്പോൾ അസൗകര്യം.

💰 ബജറ്റ് & ഫിനാൻസ് പിശകുകൾ

10. ബജറ്റ് നിയന്ത്രണം പാലിക്കാതെ പോകുക – ഇടയ്ക്കിടെ ഡിസൈൻ മാറ്റം വരുത്തുന്നത് ചെലവ് കൂടാൻ കാരണമാകും.

11. ഭാവിയിലെ electricity, water bill, maintenance ചെലവുകൾ കണക്കാക്കാതെ പോകുക – energy-efficient design ഇല്ലെങ്കിൽ തുടർച്ചയായി അധിക ചെലവുണ്ടാകും.

🌳 സുസ്ഥിരത & ഭാവിദൃശ്യങ്ങൾ

12. സോളാർ, റെയ്ൻവാട്ടർ ഹാർവസ്റ്റിംഗ് പോലുള്ള sustainable options അവഗണിക്കുക.

13. പാർക്കിംഗ് space & ഗാർഡൻ area ഒഴിവാക്കുക – പിന്നീട് space കുറവായി തോന്നും.

👉 സുസൂക്ഷ്മമായ പ്ലാനിംഗ് + നല്ല മെറ്റീരിയൽ + പരിചയസമ്പന്നരായ ആളുകളുടെ സഹായം ഇല്ലാതെ വീട് പണിയുമ്പോൾ ചെറിയ തെറ്റുകൾ തന്നെ വലിയ നഷ്ടത്തിലേക്ക് നയിക്കും.

🏡 വീട് നിർമ്മാണത്തിന് 10 Golden Tips

1️⃣ ശരിയായ ബജറ്റ് പ്ലാൻ തയ്യാറാക്കുക

വീട് നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് മുഴുവൻ ചെലവിനും (മെറ്റീരിയൽ, തൊഴിൽ, interior, tax, extra works) ഒരു realistic budget തയ്യാറാക്കുക.

2️⃣ പരിചയസമ്പന്നരായ ആർക്കിടെക്ട്/എഞ്ചിനീയർ തിരഞ്ഞെടുക്കുക

സ്ട്രക്ചറൽ സുരക്ഷ, space utilization, ventilation, plumbing & electrical plan എന്നിവയ്ക്ക് പ്രൊഫഷണൽ സഹായം ഉറപ്പാക്കുക.

3️⃣ ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണക്കാക്കുക

കുടുംബം വലുതാകുന്നത്, ഗസ്റ്റ് റൂം, സ്റ്റോർ റൂം, future parking, home office എന്നിവയ്ക്ക് സ്ഥലമൊതുക്കുക.

4️⃣ പ്രകൃതിവെളിച്ചവും വെന്റിലേഷനും പ്രാധാന്യം നൽകുക

ജനലുകളുടെ സ്ഥാനം, തുറക്കാവുന്ന ഭാഗങ്ങൾ, വായു സഞ്ചാരം എന്നിവ ശരിയായി പ്ലാൻ ചെയ്താൽ വീട്ടിൽ fresh air + കുറഞ്ഞ energy bill.

5️⃣ മെറ്റീരിയൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യരുത്

Foundation, steel, cement, electrical wires, plumbing pipes എന്നിവ long-lasting quality materials ആയിരിക്കണം.

6️⃣ ഇലക്ട്രിക്കൽ & പ്ലംബിംഗ് പ്ലാൻ മുൻകൂട്ടി ചെയ്യുക

Switch & plug point placement, AC/Heater provision, inverter wiring, future EV charging point, bathroom fittings—all plan in advance.

7️⃣ വാട്ടർ മാനേജ്മെന്റിന് പ്രാധാന്യം നൽകുക

Rainwater harvesting, proper drainage, sump & overhead tank, water-proofing എന്നിവ ഉറപ്പാക്കുക.

8️⃣ സുസ്ഥിര energy options പരിഗണിക്കുക

Solar panel, natural ventilation, energy-efficient windows, LED lighting—all future savings.

9️⃣ പാർക്കിംഗ് & പുറത്തുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തുക

കാർ പാർക്കിംഗ്, ചെറിയ garden, kids play area, sit-out space—all add value & comfort.

🔟 Documentation & Legal കാര്യങ്ങൾ ഉറപ്പാക്കുക

Land documents, building permit, tax, approval—all properly check ചെയ്ത് സൂക്ഷിക്കുക.

09/05/2026

വീട് നിർമ്മാണ ചെലവ് – യാഥാർത്ഥ്യം മനസ്സിലാക്കാം

പ്രിയ സുഹൃത്തുക്കളേ,

ഇന്നത്തെ സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണ ചെലവിനെ കുറിച്ച് നിരവധി ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്. സാധാരണയായി, 1300–1500 Sqft പരിധിയിലുള്ള വീടുകൾക്ക് വിപണിയിൽ പറയപ്പെടുന്ന ശരാശരി Sqft നിരക്ക് ഏകദേശം ₹2000–₹2200 ആണ്. എന്നാൽ, ഈ നിരക്ക് ഒരു അടിസ്ഥാന കണക്കായി മാത്രം കാണേണ്ടതാണ്.

ഒരു വീടിന്റെ യഥാർത്ഥ നിർമ്മാണ ചെലവ് താഴെ പറയുന്ന പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

• സ്ഥലം (Location): സ്ഥലപരമായ തൊഴിൽ ചെലവും മെറ്റീരിയൽ ലഭ്യതയും ചെലവിനെ സ്വാധീനിക്കുന്നു

• ഡിസൈൻ & പ്ലാൻ: ലളിതമായ ഡിസൈനുകളേക്കാൾ സങ്കീർണ്ണമായ ഡിസൈനുകൾക്ക് കൂടുതൽ ചെലവ് വരും

• മെറ്റീരിയൽ ക്വാളിറ്റി: ബ്രാൻഡഡ്/പ്രീമിയം മെറ്റീരിയലുകൾ ചെലവ് വർദ്ധിപ്പിക്കും

• ഫിനിഷിംഗ് ലെവൽ: Flooring, Kitchen, Wardrobe, Lighting തുടങ്ങിയ ഫിനിഷിംഗ് ഘടകങ്ങൾ വലിയ വ്യത്യാസം ഉണ്ടാക്കും

• തൊഴിലാളികളുടെ നിരക്ക്: പ്രദേശം അനുസരിച്ച് ഇത് മാറും

• അ�

09/05/2026

നിങ്ങളുടെ സൗകര്യം ഏറ്റവും കൂടുതൽ എവിടെയാണോ അവിടെയാണ് ഏറ്റവും നല്ല സ്ഥാനം 👍👍
സാധാരണ ഏറ്റവും കൂടുതൽ ആളുകൾ എടുക്കാറുള്ളത്
(1) വടക്ക് കിഴക്ക്.
(2) തെക്ക് കിഴക്ക്.
(3) വടക്ക് പടിഞ്ഞാറു
തെക്ക് പടിഞ്ഞാറു ആരും കിച്ചന് വേണ്ടി എടുക്കാറില്ല.കാരണം എപ്പോഴും തെക്ക് പടിഞ്ഞാറു ഭാഗത്തു നന്നായിരിക്കും ഏറ്റവും കൂടുതൽ കാറ്റ് വീശുക.ഇത് സ്മെൽ കരി പുക തീ ഒക്കെ വീടിനുള്ളിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. മാത്രമല്ല കിണർ ഓപ്പോസിറ് സൈഡിൽ ആയിരിക്കും. വെള്ളം കോരിയെടുക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.
പണ്ട് ഏറ്റവും കൂടുതൽ വടക്ക് കിഴക്ക് എടുത്തിരുന്നതിന്റെ പ്രധാന കാരണം.
(1) അതിരാവിലെയുള്ള സൂര്യപ്രെകാശവും വെളിച്ചവും ധാരാളം കിട്ടും.
(2) കാറ്റിന്റെ ദിശ അനുസരിച്ചു സ്മെൽ വീടിനുള്ളിലേക്ക് അധികം വരില്ല.
(3) കാറ്റ് അനുസരിച്ചു തീ വീടിന്മേലേക്ക് കത്തി പടരാൻ സാധ്യത കുറവ്.
(4) പണ്ട് എപ്പോഴും കിണർ വടക്ക് കിഴക്ക് ഭാഗത്തു ആയിരിക്കും. അന്ന് കോരി �

09/05/2026

നിങ്ങളുടെ സൗകര്യം ഏറ്റവും കൂടുതൽ എവിടെയാണോ അവിടെയാണ് ഏറ്റവും നല്ല സ്ഥാനം 👍👍
സാധാരണ ഏറ്റവും കൂടുതൽ ആളുകൾ എടുക്കാറുള്ളത്
(1) വടക്ക് കിഴക്ക്.
(2) തെക്ക് കിഴക്ക്.
(3) വടക്ക് പടിഞ്ഞാറു
തെക്ക് പടിഞ്ഞാറു ആരും കിച്ചന് വേണ്ടി എടുക്കാറില്ല.കാരണം എപ്പോഴും തെക്ക് പടിഞ്ഞാറു ഭാഗത്തു നന്നായിരിക്കും ഏറ്റവും കൂടുതൽ കാറ്റ് വീശുക.ഇത് സ്മെൽ കരി പുക തീ ഒക്കെ വീടിനുള്ളിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. മാത്രമല്ല കിണർ ഓപ്പോസിറ് സൈഡിൽ ആയിരിക്കും. വെള്ളം കോരിയെടുക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.
പണ്ട് ഏറ്റവും കൂടുതൽ വടക്ക് കിഴക്ക് എടുത്തിരുന്നതിന്റെ പ്രധാന കാരണം.
(1) അതിരാവിലെയുള്ള സൂര്യപ്രെകാശവും വെളിച്ചവും ധാരാളം കിട്ടും.
(2) കാറ്റിന്റെ ദിശ അനുസരിച്ചു സ്മെൽ വീടിനുള്ളിലേക്ക് അധികം വരില്ല.
(3) കാറ്റ് അനുസരിച്ചു തീ വീടിന്മേലേക്ക് കത്തി പടരാൻ സാധ്യത കുറവ്.
(4) പണ്ട് എപ്പോഴും കിണർ വടക്ക് കിഴക്ക് ഭാഗത്തു ആയിരിക്കും. അന്ന് കോരി ആണ് വെള്ളം എടുത്തിരുന്നത്. മോട്ടോർ ഉണ്ടായിരുന്നില്ല. അപ്പോൾ അടുക്കള കിണറിന്റെ അരികിൽ വരുന്നതായിരുന്നു ഏറ്റവും നല്ലത്.
എന്നാൽ ഇന്ന്.
അടുക്കളയിൽ വെളിച്ചം ധാരാളം ഉണ്ടാകും.
സ്മെൽ പുറത്തേക്ക് പോകാനുള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് ധാരാളം ഉണ്ട്.
മോട്ടോർ ഉപയോഗിച്ച് ആണ് വെള്ളം എടുക്കുന്നത്. അല്ലാതെ കോരി എടുക്കുന്നവർ ഇന്ന് ആരും ഇല്ല.
അടുക്കളയിൽ വിറക് അടുപ്പ് ഇല്ല.
കരിയില്ല, പുകയില്ല, യാതൊരു പ്രശ്നങ്ങളും ഇല്ല.
അതുകൊണ്ട് ഇന്ന് നമ്മുടെ സൗകര്യം അനുസരിച്ചും റോഡ് നോക്കിയും പ്ലോട്ടിന്റെ ഘടന അനുസരിച്ചും നമ്മുടെ സൗകര്യം നോക്കിയും എവിടെ വേണമെങ്കിലും കിച്ചൻ കൊടുക്കാൻ സാധിക്കും.മുൻപിൽ വേണമെങ്കിൽ മുൻപിൽ, പിന്നിൽ വേണമെങ്കിൽ പിന്നിൽ കൊടുക്കാം 👍👍അതായത് പണ്ടത്തെ അടുക്കളകൾ ആയി ഇന്നത്തെ അടുക്കളകൾ ഒരു രീതിയിലും താരതമ്യം ചെയ്യാൻ സാധിക്കില്ല 👍👍👍
ഇല്ലെങ്കിൽ, പ്ലോട്ട് അനുസരിച്ചു, വീതി കുറഞ്ഞ സ്ഥലം ആണെങ്കിൽ, രണ്ടു നില വീട് പണിയുമ്പോൾ,മുൻപിൽ കിച്ചനും ലിവിങ്ങും വന്നാൽ പിന്നെ രണ്ടു ബെഡ് റൂമുകളും ബാത്ത് റൂമുകളും വീടിന്റെ പിന്നിലേക്ക് പോകും. ഇത് മുകളിൽ റൂമുകൾ എടുക്കുമ്പോൾ എല്ലാം വീടിന്റെ പിന്നിൽ വരുത്തുകയോ അല്ലെങ്കിൽ ഒരുപാട് സഫ്റ്റ് കൂട്ടുകയോ ചെയ്യും. ലക്ഷങ്ങൾ പോയിക്കിട്ടും

Address

Manjeri Near Appolo Flat Dilna Tower First Floor , Thurakel Manjeri . +917012079323(whatsup Number )
Malappuram
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917012079323

Alerts

Be the first to know and let us send you an email when Architizer Architect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Architizer Architect:

Share