12/05/2024
മാതൃദേവോ ഭവ: അമ്മയെ ദൈവമായി കരുതണം...ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ തതത്വങ്ങളിൽ ഒന്നാണീ വാക്യം. തുടർന്ന് പിതൃദേവോ ഭവ: ,ഗുരുദേവോ ഭവ:എന്നും പറഞ്ഞിരിക്കുന്നു. നോക്കൂ അമ്മയെ എത്രഹൃദയസ്പർശിയായിട്ടാണ് നമ്മുടെ പിതാക്കന്മാർ ചിത്രീകരിച്ചിരിക്കുന്നത്. ഭാരത സ്ര്തീകൾ തൻ ഭാവ ശുദ്ധി വർണ്ണിക്കാത്ത കവികൾ വിരളം.
ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണമ്മ. അഭിമുഖീകരിച്ച യാതനകളുടെ നേര്‍ സാക്ഷ്യം പത്തു മാസം ചുമന്ന അമ്മയ്ക്കുമാത്രമാണ്. ഈ മുലപ്പാലാണ് കുഞ്ഞിന് ആദ്യകാലങ്ങളിൽ പോഷകം പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധ ശക്തി നൽകുന്നതും.
ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.
മാതൃത്വത്തിനു പകരം എന്ത് പകരം നൽകി കടം തീർക്കും...... മുന്നിലും പിന്നിലും കവചം തീർത്തു പോറ്റി വളർത്തിയ പിതൃത്വത്തിന് എന്തു പകരം നൽകി കടം വീട്ടും....! ഈ കടങ്ങടൊക്കെഎങ്ങനെ തീർക്കും? നന്ദിയുടെ, കൃതജ്ഞതയുടെ വഴി….ഈ മാതൃ ദിനത്തിൽ എന്റെ പ്രിയ അമ്മച്ചിക്കും,എല്ലാ പ്രിയപ്പെട്ട അമ്മമാർക്കും ഞങ്ങളുടെ കുടുംബത്തിന്റെ കൂപ്പുകൈ...
ഓരോ അമ്മയും എത്ര സ്നേഹത്തോടെ, വാത്സല്യത്തോടെയാണ് മക്കളെ ചേർത്ത് പിടിക്കുന്നത്. ആ തിളക്കം മക്കൾക്ക് എന്നും വെളിച്ചമാകുന്നു. മാതാപിതാക്കളെ നിഷ്കളങ്കമായ ഹൃദയവായ്പോടെ ചേർത്ത് പിടിക്കുന്ന മക്കളാവാൻ നമുക്കൊക്കെ സാധിക്കട്ടെ.
അകലെ നാട്ടിലാണെകിലും ‘’അരികിലുണ്ടെനിക്കെപ്പോഴും കൂട്ടിനായി‘’ എന്റെ അമ്മയുടെ സാന്നിധ്യമുണ്ട്. ഭൂതകാലത്തോടുള്ള വികാരപരമായ ഒരു ആഗ്രഹമല്ലത്…ഓരോ മനുഷ്യന്റെയും ജനുസ്സിൽ കുടിയിരിക്കുന്ന അതിയായയ വാത്സല്യമാണത്…… അമ്മയെത്ര മധുരമാണാപ്പദം!.
മാതാവ് എന്ന വാക്ക് "മാതൃ" എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.എല്ലാ മതങ്ങളും അമ്മയ്ക്ക് ദൈവതുല്യമായ സ്ഥാനം നൽകിയിരിക്കുന്നു. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്; യേശു ദൈവമെന്നു പഠിപ്പിച്ച അമ്മ…. ഹിന്ദു മതത്തിൽ മാതൃദൈവം എന്നാണ് അറിയപ്പെടുന്നത്. മുസ്ലീമുകൾ ''ഉമ്മയെപ്പോലൊരു ദൈവമുണ്ടോ''എന്ന് പരാമർശച്ചിട്ടുള്ളതായിക്കാണാം. ശ്രീ ബുദ്ധന്റെ അമ്മ ശ്രീ മായാദേവിയും ബഹുമാനിക്കപ്പെടുന്ന അമ്മയാണ് .പുരാതന''ചേര സാമ്രാജ്യത്തിൽ'' ഉന്നത കുലത്തിൽപ്പെട്ട സ്ത്രീകളെ അമ്മ എന്നാണ് മറ്റുള്ളവരാൽ വിളിക്കപ്പെടുന്നത്.
ജനിച്ചു വീഴുന്ന ഒരു ശിശു ആദ്യമായി പുറപ്പെടുവിക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നാണ്. പൊതുവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ''അമ്മച്ചി ''എന്നാണ് ഉപയോഗിക്കുന്നതെങ്കിൽ, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി
പേർ ചൊല്ലി വിളിക്കുന്നു.ഹിന്ദു സമുദായത്തിൽ പെട്ടവർ മാതാ/ അമ്മ.
എന്നാണ് സംബോധന ചെയ്യുന്നത്.യൂറോപ്പിലും,അമേരിക്കയിലും ഓസ്ട്രേലിയൻ പദമായ ‘’മമ്മി’’ എന്നാണെങ്കിൽ, മാമ എന്നാണ് ചൈനീസ് കാർ വിളിക്കുന്നത്. എന്നാൽ തമിഴിൽ പൊതുവേ "തായ"(തായി) എന്നാണ് മാതാവ് എന്ന വാക്കിനെ നാമകരണം ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചി,
മാതൃദിനത്തോടനുബന്ധിച്ച്, ഞങ്ങൾ എപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യുമെന്നും സർവ്വശക്തനെ പിന്തുടരുമെന്നും ഒരു മികച്ച വ്യക്തിയാകാൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും വാഗ്ദാനം ചെയ്യുന്നു. എന്റെ സ്നേഹനിധിയായ എല്ലാ അമ്മമാർക്കും വളരെ അനുഗ്രഹീതവും സന്തോഷകരവുമായ മാതൃദിനാശംസകൾ നേരുകയും ചെയ്യുന്നു.
Dear Our Moms, On the occasion of Mother’s Day, I promise to you that I will always do the right things, I will always follow the Almighty and I will work harder to become a better person…. Wishing you a very blessed and Happy Mother’s Day to all our beloved Moms.
Loving Son, Saji Karimpannoor….