ഇത് ക്വാറി അല്ല, ഒരു ജനതയുടെ ശവക്കുഴിയാണ്.

  • Home
  • India
  • Pathanamthitta
  • ഇത് ക്വാറി അല്ല, ഒരു ജനതയുടെ ശവക്കുഴിയാണ്.

ഇത് ക്വാറി അല്ല, ഒരു ജനതയുടെ ശവക്കുഴിയാണ്. ഇത് ക്വാറി അല്ല, ഒരു ജനതയുടെ ശവക്കുഴിയാണ്..!

27/07/2026
ഇത് മീൻമുട്ടി തോട്, പാറമട മാഫിയയുടെ ഇപ്പോഴത്തെ അഴുക്കുചാൽ.! തോടിന്റെ ഇന്നത്തെ അവസ്ഥയോടൊപ്പം, പഴയ മീൻമുട്ടി തോടിന്റെ ചിത്...
06/07/2026

ഇത് മീൻമുട്ടി തോട്, പാറമട മാഫിയയുടെ ഇപ്പോഴത്തെ അഴുക്കുചാൽ.!

തോടിന്റെ ഇന്നത്തെ അവസ്ഥയോടൊപ്പം, പഴയ മീൻമുട്ടി തോടിന്റെ ചിത്രം ഇൻസൈറ്റിൽ കാണാം.

നമ്മുടെ തോടിനെ ഇത്രയും മനോഹരമാക്കി മാറ്റിയതിനു എല്ലാവർക്കും നന്ദി..
അതിനു ഏറെ കഷ്ടപ്പെട്ട പാറമടക്കാർക്ക്..
ഈ അനീതികൾക്കു നേരെ കണ്ണടച്ച അധികാരികൾക്ക്..
മാറി മാറി വന്ന സർക്കാരുകൾക്കു, രാഷ്ട്രീയ പാർട്ടികൾക്ക്..
ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടിൽ വാ മൂടി കെട്ടിയ നല്ലവരായ കുറച്ചു നാട്ടുകാർക്ക്‌..

ഏവർക്കും ഒരായിരം നന്ദി.🙏

ഇനിയെങ്കിലും പ്രതികരിക്കുക..!
പ്രതികരിക്കുന്നവർ സൂക്ഷിക്കുക എതിരാളികൾ ശക്തരാണ്.

Voicing Nature’s Concerns 🫵
Green Collective of Vadakkupuram
(പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ )
#

05/06/2026

ഓരോ പ്രകൃതി ദുരന്തങ്ങളുടെയും മുഖ്യ കാരണങ്ങളിൽ ഒന്നായി എല്ലാ പഠനങ്ങളും വിരൽ ചൂണ്ടുന്നത് മനുഷ്യർ പ്രകൃതിക്കു എതിരായി നടത്തിയ ചൂഷണങ്ങളിലേക്കു തന്നെയാണ്.. വനനശീകരണവും, അനധികൃത കെട്ടിട നിർമാണവും, പരിസ്ഥിതിക്കു മേൽ കടുത്ത ആഘാതമേൽപ്പിക്കുന്ന ഖനനങ്ങളും ചേർന്ന് സമ്മാനിക്കുന്നതാണ് കൂടുതൽ പ്രകൃതി ദുരന്തങ്ങളും. ഇതൊക്കെയും ഓരോ ഓർമ്മപെടുത്തൽ ആണ് എന്ന് നാമെന്തെ തിരിച്ചറിയാതെ പോകുന്നു , 2018 ഉം, ചൂരൽ മലയും അങ്ങനെ നിരവധി ഓർമപ്പെടുത്തലുകൾ. എന്നിട്ടും വിവിധങ്ങളായ കമ്മിഷനുകളും, പഠന റിപ്പോർട്ടുകളും എല്ലാം കാറ്റിൽ പറത്തി നമ്മൾ മുന്നോട്ട് പോവുകയാണ്. അതിനു നാം നിയമത്തെ വളച്ചൊടിക്കുന്നു , അനീതിക്കെതിരെ മൗനമാകുന്നു.

ഇവിടെ നിങ്ങൾ കണ്ണ് തുറന്നു കാണുക,

നാല് പതിറ്റാണ്ടുകളായി നടത്തപെട്ട നാല് ക്വാറികൾക്കു ശേഷമുള്ള,

ഇപ്പോഴും ക്വാറി മാഫിയ കാർന്നു തിന്നുന്ന,

നമ്മൾ കാണാത്ത വടക്കുപുറം,

അധികാരികൾക്കു വേണ്ടാത്ത,

ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാത്ത,

നാട്ടുകാർ നിശബ്ദരായ,

പുതിയ വടക്കുപുറം.

ഇതുവരെയും എല്ലാം സഹിച്ച ഈ മണ്ണിനെ ഇനിയുമിങ്ങനെ പരീക്ഷിക്കാമോ എന്ന് സ്വയം ചോദിച്ചു നോക്കുക.

ഇന്നലെകളിലെയും നാളെകളിലെയും തലമുറകൾ നമ്മളെ ശപിക്കാതിരിക്കട്ടെ. മോശമായതൊന്നും സംഭവിക്കാതിരിക്കട്ടെ.

പൊതുജന ബോധവത്കരണത്തിനായി ,
Voicing Nature’s Concerns 🫵
Green Collective of Vadakkupuram
(പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ )
#

03/06/2026

നടപടിയെടുക്കാൻ ഉത്തരവാദിത്തപെട്ടവർ ഇല്ല.
സംസാരിക്കാൻ ജനപ്രതിനിധികൾ ഇല്ല.
പ്രതികരിക്കാൻ നാട്ടുകാരുമില്ല.
അങ്ങനെ ആർക്കും വേണ്ടാത്ത ഈ ശപിക്കപ്പെട്ട കാലത്തേയും കണ്ടു ഗതികെട്ട് നമ്മുടെ മീൻമുട്ടിതോടും കളം വിട്ടൊഴിയുന്നു.

തോടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്. ഈ നാട് മുഴുവൻ ഉപയോഗിച്ചിരുന്ന ഒരു ഒരു ജല ശ്രോതസ്സ്, കോന്നി - ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപെടുത്തിയിരുന്ന വെള്ളച്ചാട്ടം , മലയാലപ്പുഴ ദേവിക്ഷേത്ര പുണ്യ ഭൂമിയിൽ നിന്നു ചെറു അരുവിയായി ആരംഭിച്ചു കിലോമീറ്ററുകൾ താണ്ടി അച്ചൻകോവിൽ ആറിലേക്ക് ഒഴുകുന്ന പ്രകൃതിയുടെ വരദാനം, വടക്കുപുറം മുതൽ വെട്ടൂർ വരെയുള്ള പാടശേഖരത്തിനും കൃഷിയിടങ്ങൾക്കും ആവശ്യമായ ജലം ലഭ്യമാക്കി ഒഴുകുന്ന ഈ നാടിന്റെ സമൃദ്ധിയുടെ അടയാളം , കൊടിയ വരൾച്ചയിലും പ്രദേശവാസികൾക്കു ആശ്രയമായിരുന്ന ജല സമ്പത്ത്, മഴക്കാലത്തു ഈ പ്രദേശത്തു വെള്ളകെട്ടു, മണ്ണിടിച്ചിൽ മുതലായ അപകടസാധ്യതകളെ പ്രതിരോധിക്കാൻ പ്രകൃതി കണ്ടെത്തിയ മാർഗം... അങ്ങനെ ഈ നാടിന്റെ ഐശ്വര്യമായിരുന്ന നമ്മുടെ തോട്.പാറമടയിൽ നിന്നു വരുന്ന കല്ലും മണ്ണും അടിഞ്ഞു പ്രകൃത്യ ഉണ്ടായിരുന്ന രൂപം മാറി മെലിഞ്ഞുണങ്ങി ഒഴുകുന്നു, ഒപ്പം പാറമടയിൽ നിന്നു തൊട്ടിലേക്കു ഒഴുക്കി വിടുന്ന രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും ചേർന്ന് വിഷം കലർന്നോഴുകുന്ന അഴുക്കു ചാൽ ആയി മാറിയിട്ടും ആർക്കും പറയാനൊന്നുമില്ല ,
നടപടികളില്ല ,
പ്രതികരണങ്ങളില്ല..!

പാറമട പ്രവർത്തനങ്ങൾ ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളെയും മനുഷ്യാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു ഇന്നും ആരും തിരിച്ചറിയുന്നില്ലേ ,
തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കുകയാണോ..?

പാറ പൊട്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന സൂക്ഷ്മ പൊടിയും മണ്ണും മഴവെള്ളത്തോടൊപ്പം തോടുകളിലും അരുവികളിലും അടിഞ്ഞുകൂടി Siltation എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. ഇതുമൂലം തോടുകളുടെ ആഴം കുറയുകയും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും ആവാസവ്യവസ്ഥകൾ നശിക്കുകയും ചെയ്യുന്നു. കൂടാതെ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെയും കരകവിഞ്ഞൊഴുക്കിന്റെയും സാധ്യത വർധിപ്പിക്കുന്നു. ഖനനപ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കല്ലുപൊടിയും മണ്ണും ജലത്തിലെ Suspended Solids (TSS), Total Dissolved Solids (TDS) എന്നിവയുടെ അളവ് വർധിപ്പിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ജലത്തിന്റെ നിറവും രുചിയും മാറ്റുകയും ചെയ്യുന്നു. ഇതുമൂലം വെള്ളത്തിനടിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയുകയും ജലസസ്യങ്ങളും ജലജീവികളും പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ സ്ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന Ammonium Nitrate, Fuel Oil തുടങ്ങിയ രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ മഴവെള്ളത്തിലൂടെ തോടുകളിലും ഭൂഗർഭജലത്തിലും കലരാൻ സാധ്യതയുണ്ട്. ഇത് നൈട്രേറ്റ് മലിനീകരണത്തിനും ജലജീവികളുടെ നാശത്തിനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ആഴത്തിലുള്ള ഖനനം സ്വാഭാവിക ഭൂഗർഭജല പ്രവാഹപാതകളെ തകർക്കുന്നതിലൂടെ കിണറുകളിലെ ജലനിരപ്പ് താഴാനും വേനൽക്കാല ജലക്ഷാമം രൂക്ഷമാകാനും ഇടയാക്കുന്നു. അതേസമയം പാറമടകളിൽ നിന്ന് ഉയരുന്ന PM10, PM2.5 പൊടിപടലങ്ങളും Crystalline Silica കണങ്ങളും മനുഷ്യരുടെ ശ്വാസകോശത്തിലേക്ക് കടന്ന് ശ്വാസതടസം, ആസ്ത്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, കണ്ണ്-മൂക്ക് അസ്വസ്ഥതകൾ, ഹൃദ്രോഗസാധ്യത വർധിക്കൽ, കുട്ടികളിലെ ശ്വാസകോശ വളർച്ചാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ദീർഘകാല സമ്പർക്കം Silicosis, COPD, ശ്വാസകോശ കാൻസർ പോലുള്ള ഗുരുതര രോഗങ്ങളിലേക്കും നയിക്കാം. അതിനാൽ ഒരു പാറമടയുടെ ആഘാതം ഖനനമേഖലയിലേക്ക് മാത്രം ഒതുങ്ങുന്നതല്ല; അത് ഒരു പ്രദേശത്തിന്റെ ജലസുരക്ഷയെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും പൊതുജനാരോഗ്യത്തെയും ദീർഘകാലമായി ബാധിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ്.

നാളെയും ഈ മണ്ണ് മനുഷ്യ വാസ യോഗ്യമായിരിക്കണം എന്ന് അല്പമെങ്കിലും ആഗ്രഹമുണ്ടെങ്കിൽ

നാട്ടുകാരെ പാറമടയ്‌ക്കെതിരെ ശബ്ദിക്കുക..!

ജനപ്രതിനിധികളെ ഇനിയും ഞങ്ങളെ വഞ്ചിക്കാതിരിക്കുക..!

അധികാരികളെ കണ്ണ് തുറക്കുക..!

Green Collective of Vadakkupuram
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ

Voicing Nature’s Concerns 🫵

26/05/2026

പണകൊതി മൂത്ത ക്വാറി മാഫിയ
തങ്ങൾക്കു അടിമ വേല ചെയുന്ന സംവിധാനങ്ങളെ ഉപയോഗിച്ചു പരസ്യമായി ഇത്രയും വല്യ മനുഷ്യാവകാശ ലംഘനം നടത്തിയിട്ടും
അതിഭീകരമം വിധം പ്രകൃതിയേ ചൂഷണം ചെയ്തിട്ടും ഈ നാടിനു സുരക്ഷയൊരുക്കേണ്ടവരുടെ മേശപ്പുറത്തെ
ഫയലുകളിൽ കുടുങ്ങി കിടക്കുകയാണോ വടക്കുപുറത്തിനു അവകാശമായ നീതി.?
ക്വാറികൾ വടകുപുറത്തിനു കരുതി വെച്ചത് എന്താണ് ? ശ്വസിക്കാനാവാത്ത വായു , സ്ഫോടനങ്ങളിൽ വിറച്ചു വിറച്ചു ഭൂമി , വറ്റി വരണ്ട വിഷം കലർന്ന വെള്ളം. ഇനിയൊരു തലമുറയ്ക്ക് താമസിക്കാനാവാത്ത വിധം പാറമടക്കാർ ഈ നാടിനെ നശിപ്പിക്കുകയാണ്. പൊടി കലർന്ന വായു മൂലം പിടിപെട്ട ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജലസ്രോതസ്സുകളിലെ വിഷം കലർന്ന ജലം ഉപയോഗിച്ചത് മൂലം പടരുന്ന രോഗങ്ങൾ, ഉഗ്ര സ്ഫോടനങ്ങളിൽ വിള്ളൽ വീണ സമീപ പ്രദേശങ്ങളിലെ വീടുകൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങളിൽ പതിക്കുന്ന കല്ലുകൾ ഇതൊക്കെയും കൊണ്ട് വലയുകയാണ് ഈ നാട്. ക്വാറി മാഫിയയോടും അവർക്കു ഒത്താശ പാടുന്നവരോടും ആണ്, നിങ്ങളിതൊക്കെയും അറിയുന്നുണ്ട് , കാണുന്നുണ്ട് പക്ഷെ കണ്ടില്ലെന്നു നടിക്കുന്നു പക്ഷെ ഒന്നോർക്കുക, ഇനിയും നിങ്ങളിത് കാണും അറിയും തള്ളികളയാനാവാത്ത വിധം മനസ്സിലാക്കും,കാത്തിരുന്നോ കാലത്തിന്റെ വിധിയെഴുത്തിന്. അത്രയും ഈ നാട് നിങ്ങളെ ശപിച്ചു കഴിഞ്ഞു. അന്യായമായി കൈക്കലാക്കിയ ഒരു അധികാരവും അധിക നാൾ ആർക്കും കൂട്ട് നിന്നിട്ടില്ല !

Green Collective of Vadakkupuram
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ

Voicing Nature’s Concerns 🫵

26/05/2026

പണകൊതി മൂത്ത ക്വാറി മാഫിയ
തങ്ങൾക്കു അടിമ വേല ചെയുന്ന സംവിധാനങ്ങളെ ഉപയോഗിച്ചു പരസ്യമായി ഇത്രയും വല്യ മനുഷ്യാവകാശ ലംഘനം നടത്തിയിട്ടും
അതിഭീകരമം വിധം പ്രകൃതിയേ ചൂഷണം ചെയ്തിട്ടും ഈ നാടിനു സുരക്ഷയൊരുക്കേണ്ടവരുടെ മേശപ്പുറത്തെ
ഫയലുകളിൽ കുടുങ്ങി കിടക്കുകയാണോ വടക്കുപുറത്തിനു അവകാശമായ നീതി.?
ക്വാറികൾ വടകുപുറത്തിനു കരുതി വെച്ചത് എന്താണ് ? ശ്വസിക്കാനാവാത്ത വായു , സ്ഫോടനങ്ങളിൽ വിറച്ചു വിറച്ചു ഭൂമി , വറ്റി വരണ്ട വിഷം കലർന്ന വെള്ളം. ഇനിയൊരു തലമുറയ്ക്ക് താമസിക്കാനാവാത്ത വിധം പാറമടക്കാർ ഈ നാടിനെ നശിപ്പിക്കുകയാണ്. പൊടി കലർന്ന വായു മൂലം പിടിപെട്ട ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജലസ്രോതസ്സുകളിലെ വിഷം കലർന്ന ജലം ഉപയോഗിച്ചത് മൂലം പടരുന്ന രോഗങ്ങൾ, ഉഗ്ര സ്ഫോടനങ്ങളിൽ വിള്ളൽ വീണ സമീപ പ്രദേശങ്ങളിലെ വീടുകൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങളിൽ പതിക്കുന്ന കല്ലുകൾ ഇതൊക്കെയും കൊണ്ട് വലയുകയാണ് ഈ നാട്. ക്വാറി മാഫിയയോടും അവർക്കു ഒത്താശ പാടുന്നവരോടും ആണ്, നിങ്ങളിതൊക്കെയും അറിയുന്നുണ്ട് , കാണുന്നുണ്ട് പക്ഷെ കണ്ടില്ലെന്നു നടിക്കുന്നു പക്ഷെ ഒന്നോർക്കുക, ഇനിയും നിങ്ങളിത് കാണും അറിയും തള്ളികളയാനാവാത്ത വിധം മനസ്സിലാക്കും,കാത്തിരുന്നോ കാലത്തിന്റെ വിധിയെഴുത്തിന്. അത്രയും ഈ നാട് നിങ്ങളെ ശപിച്ചു കഴിഞ്ഞു. അന്യായമായി കൈക്കലാക്കിയ ഒരു അധികാരവും അധിക നാൾ ആർക്കും കൂട്ട് നിന്നിട്ടില്ല !

Green Collective of Vadakkupuram
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ

Voicing Nature’s Concerns 🫵
@

Address

Vadakkupuram
Pathanamthitta
689653

Website

Alerts

Be the first to know and let us send you an email when ഇത് ക്വാറി അല്ല, ഒരു ജനതയുടെ ശവക്കുഴിയാണ്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category