PMC

PMC Official page - Punalur Municipality

പുനലൂർ ഇനി ഡിജിറ്റൽ സാക്ഷര നഗരം...
31/10/2024

പുനലൂർ ഇനി ഡിജിറ്റൽ സാക്ഷര നഗരം...

  മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ മുനിസിപ്പൽതല ഉദ്ഘാടനംപുനലൂർ : സംസ്ഥാനത്ത് ഒക്ടോബർ 2ന് ആരംഭിച്ച്  മാർച്ച് 25ന് അവസാ...
02/10/2024




മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ മുനിസിപ്പൽതല ഉദ്ഘാടനം

പുനലൂർ : സംസ്ഥാനത്ത് ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 25ന് അവസാനിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ്റെ പുനലൂർ നഗരസഭാതല ഉദ്ഘാടനം വൈസ് ചെയർമാൻ രഞ്ചിത്ത് രാധാകൃഷ്ണൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ വസന്ത രഞ്ചൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിനോയ് രാജൻ, പ്രിയ പിള്ള കൗൺസിലർമാരായ വി.പി. ഉണ്ണികൃഷ്ണൻ, നിമ്മി അബ്രഹാം, ബിജു കാർത്തികേയൻ, അരവിന്ദാക്ഷൻ, റഷീദ്കുട്ടി, എൻ. സുന്ദരേശൻ, അഖില സുധാകരൻ, ജ്യോതി സന്തോഷ്, ഷെമി അസീസ് നഗരസഭാ സെക്രട്ടറി എസ്. സുമയ്യ ബീവി എന്നിവർ സംസാരിച്ചു. തുടർന്ന് ചെമ്മന്തൂർ പോലീസ് സ്റ്റേഷൻ പരിസരവും സമീപത്തെ റോഡ്, തോട്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാരെയും ഹരിതകർമസേന അംഗങ്ങളെയും കൂടാതെ യുവജന സംഘടന പ്രതിനിധികൾ, പ്രൈവറ്റ് ബസ് ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി. ക്ലീൻ സിറ്റി മാനേജർ കെ. ജയകുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. പുഷ്പകുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജി, ശരത് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

2025 മാർച്ചിന് മുൻപ് പുനലൂർ പട്ടണത്തെ പൂർണമായും മാലിന്യമുക്തമാക്കും. ഇതിനായുള്ള കർമ്മ പദ്ധതികൾ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. മാലിന്യമുക്ത നഗരമായി പുനലൂരിനെ മാറ്റുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർപേഴ്സൺ കെ. പുഷ്പലത വാർത്താക്കുറിപ്പിൽ അറിയിച്ചു.

Letha Falgunan Renjith Radhakrishnan Vasantha Ranjan Binoy Rajan Rajan Biju Karthikeyan Sathesh GrazingBlock Meledan Jayakumar Sarath Kumar Raji Binulal Sreeja Prasad Sreeja Prasad S Biju Punalur Rajagopal M A Jyothi Santhosh

നഗരസഭയുടെ തനത് ആസ്തികളുടെ പൊതുലേലം ആഗസ്റ് 12ന്...
06/08/2024

നഗരസഭയുടെ തനത് ആസ്തികളുടെ പൊതുലേലം ആഗസ്റ് 12ന്...

ശ്രീമതി വിജയകുമാരിയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...
21/03/2024

ശ്രീമതി വിജയകുമാരിയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...

ഷെയര്‍ ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0475 2222683 എന്ന നമ്പ...
13/03/2024

ഷെയര്‍ ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0475 2222683 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്...

പുനലൂർ ഭരണിക്കാവ് വാർഡ് കൗൺസിലർ ശ്രീ. രഞ്ജിത് രാധാകൃഷ്ണൻ്റെ (സോണി) പിതാവ് രാധാകൃഷ്ണൻ അന്തരിച്ചു.ആദരാഞ്ജലികൾ...
26/01/2024

പുനലൂർ ഭരണിക്കാവ് വാർഡ് കൗൺസിലർ ശ്രീ. രഞ്ജിത് രാധാകൃഷ്ണൻ്റെ (സോണി) പിതാവ് രാധാകൃഷ്ണൻ അന്തരിച്ചു.

ആദരാഞ്ജലികൾ...

 #പുനലൂർ_നഗരസഭ #തൊഴിൽമേളപുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽമേള ഉദ്ഘാടനം ചെയ്ത സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെ...
13/01/2024

#പുനലൂർ_നഗരസഭ
#തൊഴിൽമേള

പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽമേള ഉദ്ഘാടനം ചെയ്ത സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. എസ്. ജയമോഹൻ, അതിഥികളായി എത്തിയ സമീപ പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ, കേരള നോളഡ്ജ് എക്കണോമി മിഷൻ പ്രവർത്തകർ, സെൻ്റ്. ഗൊരെറ്റി സ്കൂൾ അധികൃതർ, ഹരിതകർമ്മസേന പ്രവർത്തകർ, നഗരസഭാ കണ്ടിജൻ്റ് ജീവനക്കാർ, ഡ്രൈവർമാർ തുടങ്ങി മേളയുടെ വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആയിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ 200 അംഗങ്ങൾക്ക് മേളയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ജോലി ലഭിച്ചു. കൂടാതെ മുന്നൂറിലധികം ഉദ്യോഗാർത്ഥികളെ വിവിധ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. പേര് രജിസ്റ്റർ ചെയ്തതിൽ പകുതി പേർക്ക് ജോലി നൽകാൻ കഴിഞ്ഞു എന്നതിൽ നഗരസഭ അഭിമാനിക്കുകയാണ്...

വലിയ കമ്പനികളെയും വൻകിട വ്യവസായ സ്ഥാപനങ്ങളെയും പുനലൂരിൽ എത്തിച്ച് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന വിധത്തിൽ വരും കാലങ്ങളിൽ നഗരസഭ തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് നഗരസഭാ അധ്യക്ഷ ശ്രീമതി ബി. സുജാത, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി പ്രിയ പിള്ള എന്നിവർ അറിയിച്ചു.

 #പുനലൂർനഗരസഭ #മേഗാതൊഴിൽമേളപുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ്. ഗൊരെറ്റി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നാളെ നടക്കുന്ന തൊഴ...
12/01/2024

#പുനലൂർനഗരസഭ
#മേഗാതൊഴിൽമേള

പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ്. ഗൊരെറ്റി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നാളെ നടക്കുന്ന തൊഴിൽമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും... ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തവർക്ക് വേണ്ടിസ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പുനലൂരിലെയും സമീപ പഞ്ചായത്തുകളിലെയും തൊഴിൽ അന്വേഷകരായ യുവാക്കളിൽ ഈ വിവരം എത്തിക്കുന്നതിന് തൊഴിൽമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷെയർ ചെയ്തു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Municipal Office
Punalur
691305

Alerts

Be the first to know and let us send you an email when PMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PMC:

Share

Category