01/05/2026
ആഭിചാരം ഉണ്ടോ പുരാണങ്ങളിലോ അതോ പുതിയ ചരിത്രമോ?
( കഴിയുന്നതും വായിക്കാതിരിക്കുക)
എനിക്ക് ഭയമാണ് ചിലരെ സത്യം.
" മുന്നിൽ നിന്ന് ആക്രമിച്ചാൽ തടയാം പക്ഷെ പിന്നിൽ നിന്നും അല്ല ഈ ആക്രമണം ഉണ്ടാകുന്നത് മറഞ്ഞ് നിന്ന് .......!
ഒരു മാസത്തിൽ മുപ്പത് ദിവസം ഒരു പൗർണ്ണമിയും ഒരു അമാവാസിയും ഉണ്ട് ഈ കണക്ക് മാത്രം വെച്ചാൽ മതി ഈ കഥ മനസ്സിലാക്കാൻ.
ഏത് കഥ എന്നല്ലെ?
പറയാം.
നമ്മൾ ഭയക്കുന്നത് ഭൂരിഭാഗം ബന്ധുകളെ തന്നെയാണ് കാരണം അവർ തന്നെയാണ് ശത്രുവായി വരുന്നത് പിന്നെ ബിസിനസ്സ് പാട്ണർമാർ, കലാകാരൻമാരിലും ഉണ്ട് മത്സബുദ്ധിയിൽ ചില അപകടചിന്ത ചിന്തിക്കുന്നവർ.
അവർ മനപ്പൂർവ്വം നശിപ്പിക്കാൻ ശ്രമിക്കുന്നതല്ല അവരുടെ മനസ്സിൽ ഒരുപക്ഷേ അവരെക്കാൾ മികച്ച ഒരു ജീവിതമാണെങ്കിൽ സാമ്പത്തികമായി ഉയർന്ന നിലവാരം വരുന്നതെങ്കിൽ അവരുടെ മനസ്സിൽ ഒരു മത്സരിക്കുന്ന ഒരു മനസ്സ് അവിടെ സ്വാഭാവികമായും ഉണ്ടാകും
നമ്മളറിയാത്ത പല സദസ്സുകളിലും നമ്മൾ ചർച്ച വിഷയം ആവുകയും ചില പുകഴ്ത്തലുകൾ നമ്മളെക്കുറിച്ച് പറയുകയും കേൾക്കുമ്പോൾ അവർ സ്വയം തകരും പിന്നീട് ഉയർച്ച സ്വയം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് സത്യത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് അവർ പോകുന്നത്
ആഭിചാരവും മനോ പ്രാർത്ഥനയും ചതിയും വഞ്ചനയും ചെയ്യുമ്പോൾ അവരുടെ മുഖത്ത് സ്ഥായിരൂപത്തിൽ ഉണ്ടാവുക ആ പഴയ പുഞ്ചിരി തന്നെ പക്ഷേ ഇതിന്റെയെല്ലാം തുടക്കത്തിൽ ഈഗോ എന്ന ഒരു അവസ്ഥയാണ് അല്ലെങ്കിൽ അസൂയ ,
എന്താ ഞാൻ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല അല്ലെ?
നമ്മൾ ഒരു വിജയം, അല്ലങ്കിൽ സന്തോഷം വരുന്ന നിമിഷത്തിൽ പലരോടും പറയും അല്ലങ്കിൽ ചിലത് അവർ അറിയും .
അത് അവർക്ക് സാധിക്കാനാകാത്ത ഉയരം ആയിരിക്കാം പക്ഷെ അവർ അത് ചിന്തിച്ച് അവരുടെ ഉറക്കം നഷ്ടപ്പെടും.
എന്തിന് എന്നല്ലെ?
മറ്റൊരാളുടെ വളർച്ചയിൽ അസൂയ ഉള്ളവർ എൻ്റെയും നിങ്ങളുടെയും പിന്നിൽ ഉണ്ട് മൂന്നരക്കോടി ജനങ്ങൾ കേരളത്തിൽ ഉണ്ടങ്കിൽ അതിൽ ബന്ധുക്കൾ മുപ്പത് എന്ന മാസസംഖ്യയിൽ എടുക്കാം
പിന്നെ ഒരു പൗർണ്ണമിയും അമാവാസിയും.
പൗർണ്ണമി എന്ന് പറഞ്ഞത് നമ്മളെ ചിരിച്ചു കൊണ്ട് കഴുത്ത് ഞെരിച്ച് ചോര കുടിക്കാൻ കഴിവുള്ള ഒരാൾ.
അമാവാസി എന്നത് മുഖത്തും വാക്കിലും പ്രവർത്തിയിലും പ്രകടമായ ആ വ്യക്തി .
അന്ത്യം കണ്ടെ അവർ അടങ്ങു..!
ആര് വിശ്വസിച്ചാലും ഇല്ലങ്കിലും ഞാൻ എൻ്റെ ജീവിതത്തിൻ പഠിച്ച പാഠങ്ങൾ ആണ് ഇത്.
പ്രവചനം പോലെ പലരെയും തിരിച്ചറിയുന്നു.
അവരുടെ മുന്നിൽ ഒരു പരാജിതനെ പോലെ അല്ലങ്കിൽ ഭീമമായ നഷ്ടം സംഭവിച്ച പോലെ ജീവിക്കുമ്പോൾ കുഴപ്പമില്ല പിന്നാമ്പുറം തിരഞ്ഞു പോകുമ്പോൾ ഇവർ പലരും പല ഉപാസകരാണ്.
ഇവരുടെ പിന്നിൽ കഴിവുള്ളവർ ഉണ്ട് യുക്തിവാദം പറയുന്ന വ്യക്തികൾ അമാവാസി പൂജ മുറതെറ്റാതെ നടത്തുന്നു.
അതിലുപരി മനസ്സ് അസ്വസ്തമാക്കാൻ കഴിവുണ്ട് അവക്ക് ......!
മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം.
രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടി മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്.
എന്നാൽ, വ്യക്തികളുടെ പ്രത്യേക പ്രവർത്തനങ്ങളെ നിയന്ത്രിക്കുക,
അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകർമങ്ങൾ മന്ത്രവാദത്തിന്റെ മറ്റൊരു വശമാണ്.
പലരും പ്രയോഗിക്കുന്നുണ്ട്.
പലതരത്തിലുള്ള ക്ഷുദ്രക്രിയകൾ, ബലികർമ്മങ്ങൾ, താന്ത്രിക കർമങ്ങൾ എന്നീ കർമവൈവിധ്യങ്ങൾ ദുർമന്ത്രവാദത്തിൽ അടങ്ങുന്നു.
ആഭിചാര മാന്ത്രികർ തന്നെ രോഗശാന്തിയ്ക്കും മറ്റും വേണ്ടി ചെയ്യുന്ന കർമങ്ങൾ ഗുണഫലമാണുളവാക്കുന്നത്.
മലയൻ, പാണൻ, വണ്ണാൻ, മണ്ണാൻ, പുള്ളുവൻ, വേലൻ, കണിശൻ, ഗണകൻ, പറയൻ, പുലയൻ, കോപ്പാളൻ, മാവിലൻ, പണിയൻ, കുറിച്യൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ട മാന്ത്രികൻ ദുർമന്ത്രവാദികളാണെന്നാണ് പൊതുധാരണ.
ഇവരിൽ പലരും ആഭിചാരങ്ങളും, കൂടോത്രങ്ങളും ചെയ്യുന്നവരത്രെ. ഒടി, മുഷ്ടി, മുറിവ്, മാരണം, സ്തംഭനം, വശ്യം, മോഹനം, ആകർഷണം തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും അവർ ആഭിചാര മാർഗത്തിൽ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
പക്ഷെ ഇത് പഴയ കാലം ജാതി തിരിച്ച് കർമ്മം ചെയ്യുന്നത്,
ഇന്ന് സ്വകാര്യ ആവശ്യത്തിന് പലരും പഠിക്കുന്നുണ്ട്,
പലതും പലരിൽ നിന്ന് പഠിച്ച് ഒന്നും അറിയത്തവരുടെ പോലെ ഇരിക്കുന്നവർ ധാരാളം,
ദുര്യോധനന്റെ ആഭിചാര ഹോമം:
പാണ്ഡവരെ വധിക്കുന്നതിനായി ദുര്യോധനൻ ഒരു ആഭിചാര ഹോമം നടത്തിയതായി ചില പാഠഭേദങ്ങളിൽ വിവരിക്കുന്നു.
ഈ സമയത്ത് ആഭിചാരത്തിന്റെ ഫലമായി പാണ്ടവരുടെ താമസസ്ഥലത്ത് സമീപം ഒരു വിഷപ്പൊയ്ക
(യമധർമ്മൻ തന്നെ രൂപമെടുത്തത്) പ്രത്യക്ഷപ്പെടുകയും, അതിൽ നിന്ന് വെള്ളം കുടിച്ച നകുലൻ, സഹദേവൻ, അർജുനൻ, ഭീമൻ എന്നിവർ മരണപ്പെടുകയും ചെയ്തു.
ബ്രഹ്മാവിന്റെ ആഭിചാരം:
നാഗാസുരനെ നിഗ്രഹിക്കാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ ബ്രഹ്മാവ് അഥർവ്വണ മന്ത്രങ്ങൾ ഉപയോഗിച്ച് ഒരു വലിയ ആഭിചാരം നടത്തിയതായി പുരാണങ്ങളിൽ പറയുന്നു. ഹോമകുണ്ഡത്തിൽ നിന്ന് സർപ്പാകൃതിയിലുള്ള ഒരു മഹാഭൂതം പുറത്തുവരികയും അത് നാഗാസുരനെ യുദ്ധത്തിൽ നേരിടുകയും ചെയ്തു.
അഥർവ്വവേദ ബന്ധം:
ആഭിചാര ക്രിയകൾ പ്രധാനമായും അഥർവ്വവേദവുമായി ബന്ധപ്പെട്ടതാണ്. ശത്രുക്കളെ കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്ന മാരണം, ഉച്ചാടനം തുടങ്ങിയ 'ക്ഷുദ്രകർമ്മങ്ങൾ' ഇതിന്റെ ഭാഗമാണ്.മഹാഭിചാരവും ക്ഷുദ്രാഭിചാരവും: ശത്രുക്കളെ നശിപ്പിക്കാൻ നേരിട്ട് നടത്തുന്ന വലിയ ക്രിയകളെ മഹാഭിചാരം എന്നും, ചൂർണ്ണങ്ങളോ തകിടുകളോ വീടിന്റെ പരിസരത്ത് കുഴിച്ചിടുന്നതുപോലെയുള്ള ചെറിയ ദ്രോഹങ്ങളെ ക്ഷുദ്രം (ക്ഷുദ്രാഭിചാരം) എന്നും വിളിക്കുന്നു.
ഹാറൂത്തും മാറൂത്തും:
ബാബിലോണിലെ ജനങ്ങളെ പരീക്ഷിക്കുന്നതിനായി അല്ലാഹു അയച്ച ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെക്കുറിച്ച് ഖുർആനിൽ (സൂറത്തുൽ ബഖറ: 102) പരാമർശിക്കുന്നുണ്ട്.
ഭാര്യാഭർത്താക്കന്മാരെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള വിദ്യകൾ ആളുകൾ അവരിൽ നിന്ന് പഠിച്ചുവെന്നും, എന്നാൽ തങ്ങൾ ഒരു പരീക്ഷണമാണെന്നും അത് പഠിച്ച് സത്യനിഷേധികളാവരുത് എന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു.
ബൈബിൾ
ദൈവകൽപ്പന: മന്ത്രവാദം, ആഭിചാരം, മരിച്ചവരോട് സംസാരിക്കൽ തുടങ്ങിയവ ദൈവം വെറുക്കുന്ന കാര്യങ്ങളാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. "മന്ത്രവാദിനിയെ ജീവനോടെ ഇരിക്കാൻ സമ്മതിക്കരുത്" (പുറപ്പാട് 22:18) എന്ന് പഴയ നിയമത്തിൽ കർശനമായ നിർദ്ദേശമുണ്ട്.
പക്ഷെ പ്രതിക്രിയയോ കർമ്മമോ സ്വയരക്ഷക്ക് വേണ്ടി ചെയ്യേണ്ടിവന്നാൽ ചെയ്യണം പക്ഷെ ബാധിച്ച ബാധ ഏതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ വരുന്നതാണ് പ്രതിക്രിയയിലെ പരാജയം പലരും ജാതകമാണ് നോക്കാറ് പക്ഷേ ജീവിക്കുന്ന സ്ഥലവും പരിസരവും ശരീരവും അവരുടെ കർമ്മ മണ്ഡലവും സ്വഭാവവും എല്ലാം ഇതിൽ പഠന വിഷയമാണ്
പക്ഷെ മറ്റുളവരെ നശിപ്പിക്കാനായി ചെയ്യുമ്പോഴാണ് ഇത് തിൻമയായി കണക്കാക്കുന്നത് '
പക്ഷെ ഇതിൽ നിന്ന് രക്ഷപ്പെടുക എന്നത് അതികഠിനവും.
കാരണം വന്നുപെട്ട "കരു" അല്ലങ്കിൽ മൂർത്തി ചിലത് ഒന്നിലധികം ഉണ്ടാകും കണ്ടുപിടിക്കുന്നത് അതീവ കഷ്ടവും പരിഹാരം ശാന്തികർമ്മം പോലെ ലളിതവും അല്ല.
പക്ഷെ ഒരു സമാധാനത്തിന് എന്തങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാം എന്നെ ഒള്ളു.
ഭൂരിഭാഗ ലക്ഷണം ശരീരത്തിൽ സ്വഭാവത്തിൽ കാഴ്ച്ചയിൽ തന്നെ മനസ്സിലാകും.
ചിലത് ലളിതമായി തന്നെ മാറുന്നവയും ഉണ്ട്.
ചില രഹസ്യ മന്ത്രങ്ങൾ മൂർത്തികൾ ഉപാസനയിലൂടെ പ്രയോഗിക്കുന്നതാണ് മാന്ത്രികം ,
പക്ഷെ.
ഇത് ഒന്നും ഇല്ലാതെ ചിലർ മുഖത്ത് നോക്കി എന്തങ്കിലും പറഞ്ഞാൽ ശരീരത്തിൻ്റെ ശോഭ നഷ്ടപ്പെടുന്നു,
ഹായ് എത്ര മുടിയാണ് എന്ന് പറഞ്ഞാൽ മുടികൊഴിയുന്നു .
എത്ര ചക്കയാണ് ഈ പ്ലാവിൽ അല്ലങ്കിൽ മാവിൽ എന്നു പറഞാൻ കൊമ്പ് ഒടിഞ്ഞ് വീഴുന്നു.
ചില സ്ഥലങ്ങളിൽ പേയാൽ തളർച്ച പനി, ക്ഷീണം അനുഭവപ്പെടുന്നു പിന്നീട് നിറം മങ്ങുന്നു ശരീരം നീര് വരുന്നു പക്ഷെ ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിന് എന്ത് മരുന്നാണ് ഉള്ളത് ?
ഒന്നും ഇല്ല.
ഇതും ഒരു തരം മന്ത്രവാദം തന്നെ....
അവരുടെ സ്വരത്തിൽ കലർന്ന വിഷം മറ്റു ശരീരത്തിലേക്ക് ശബ്ദത്തിലൂടെ പ്രവേശിക്കുന്നു തൻമൂലം ശരീരത്തിൻ്റെ പ്രഭാവലയം ഈ വിഷാംശം കൊണ്ട് ബന്ധിക്കുന്നു .
ചിലർക്ക് ഇത് മനസ്സിലാകും ചിലർക്ക് ഒന്നും മനസ്സിലാകില്ല,
ഈ ബന്ധനം ബാധിക്കാതിരിക്കാനാണ് ദേഹരക്ഷ,ചരട്, ചില രത്നമോതിരങ്ങൾ ഉപയോഗിക്കുന്നത്........!
പിന്നീട് ചെയ്യുന്നതിൽ എല്ലാം ഈ നെഗറ്റീവ് എനർജ്ജിയുടെ സ്വാധീനം ഉണ്ടാകും.
പലരും പരിഹാരം ചെയ്യുന്നത് ക്ഷേത്ര പ്രാർത്ഥനയാണ്.
എന്നാൽ ഒരു ജ്യോതിഷനെ കണ്ടാൽ സമയദോഷം എന്നു പറയും അതിനു പരിഹാരം കൊടുക്കും.
എന്നാൽ ഒരു കർമ്മിയെ കണ്ടാൽ അയാൾ പഠിച്ച കർമ്മം ചെയ്യും ഈ ശരീരം പഠിക്കില്ല ബാധിച്ച ബാധ ഏത് എന്ന് മനസ്സിലാക്കില്ല പിന്നെ വന്ന വ്യക്തിയെ സന്തോഷിപ്പിക്കാൻ കുറച്ച് ഫിലോസഫിയും.
അപ്പോഴും വിഷയം മാറാതെ കിടക്കും.
കൈവിഷം ഒരാൾ തന്നെ ഭക്ഷണത്തിലൂടെ തരണം എന്നില്ല ചില ഹോട്ടൽ ഭക്ഷണത്തിൽ വ്യവസായം കൂടാൻ ജപിച്ച ഭക്ഷണം തന്നാലും അതിലൂടെ ബാധിക്കാം.
അത് അറിയാതെ കഴിക്കും പിന്നീട് അതിനോട് ഒരു കമ്പം വരും അതിൽ ബിസ്സിനസ്സ് കൂടും കഴിച്ച വ്യക്തി ക്ഷയിക്കും.
ചിലർ കൈവിഷം ഉള്ള വ്യക്തിയുമായി ശാരീരിക ബന്ധം ഉണ്ടെങ്കിൽ ആ ബന്ധം പിരിയുകയും പിന്നീട് സർവ്വനാശവും കോപവും തർക്കവും ഫലമായി കാണാം......!
ചില നീചബന്ധുകൾ വീട്ടിൽ അപ്രദീക്ഷിതമായി വരും മധുരപലഹാരം ഉണ്ടാക്കി കൊണ്ടുവരും നമ്മൾ കഴിക്കും അതിനു ശേഷം ആ വീടിൻ്റെ അവസ്ഥ മാറിട്ടുണ്ടാകും .
ചിലർ ഗൾഫിൽ പോകുമ്പോൾ അച്ചാർ പലഹാരങ്ങൾ കൊടുത്തുവിടും രണ്ട് പേക്കറ്റ് വെക്കും ഒന്ന് കൊണ്ട് പോകുന്ന ആൾക്ക് രണ്ടാമത്തത് ഇവർ ഉദ്ധേശിച്ച ആൾക്കും ഇങ്ങനെ കൊണ്ടുപോകുന്നവർ ചിലർ തമാശക്ക് എയർപോർട്ടിൽ പിടിച്ചു എന്ന് പറഞ്ഞ് രണ്ടും സ്വയം ഉപയോഗിക്കും.
പക്ഷെ പിന്നീട് കൊടുത്ത് വിട്ട വ്യക്തിയും കഴിച്ച വ്യക്തിയും മാനസിക ശാരീരിക അടുപ്പത്തിൽ എത്താറുണ്ട് ഇതും വഴിതെറ്റിവന്ന കൈവിഷം തന്നെ! (വശ്യം)
ഇതിന് പരിഹാരം എന്നത് പൊതുവായി ഇല്ല എന്നതാണ് സത്യം.
ഇത്രയും വിശദമായി എഴുതിയതിന് കാരണം പരിഹാരമായി
ശ്രദ്ധിക്കുക എന്നത് തന്നെ പ്രതിക്രീയ'
പരിഹരിക്കാൻ അറിഞ്ഞാലും ആരും ചെയ്യാത്തത് ചില രഹസ്യ അപകടങ്ങൾ ഇതിൽ ഒളിച്ചിരിക്കുന്നുണ്ട് എന്ന അറിവ് തന്നെയാണ്.
'പണ്ട് കാലത്ത് ഇത് പരിഹാരം ചെയ്തിരിരുന്നു പക്ഷെ പ്രതിഫലനം ശ്രദ്ധിക്കാറില്ല........
പുസ്തക രൂപത്തിലോ അല്ലങ്കിൽ ഇവയുടെ ലക്ഷണമോ എങ്ങും എഴുതി വെച്ചിട്ടില്ല.
വെക്കുകയും ഇല്ല സമയം സ്ഥലം നിമിത്തം ലക്ഷണം എല്ലാം ഇതിൽ പ്രധാനം.ji
ഗുരുമുഖം, വാമൊഴി തന്നെയാണ് ഇതിൽ കൈമാറ്റം ചെയ്യുന്ന രീതി -
ജാതകദോഷം ,സമയദോഷം എന്ന് ചിന്തിക്കുന്നത് ശരിയാകാം പക്ഷെ എത്ര ഉദിച്ച സമയത്തും തളർത്തി കളയാൻ കഴിവുള്ള ചിലർ നമ്മളുടെ ഇടയിൽ ഇപ്പോഴും ഉണ്ട്.
അവർ ആകും നമ്മളുടെ ഏറ്റവും വലിയ ബന്ധു.
പക്ഷെ....... i
പലരും എനിക്ക് ഗ്രഹനില അയക്കാറുണ്ട് അവർ അനുഭവിക്കുന്ന വിഷമവും പറയാറുണ്ട് -
പക്ഷെ ആഗ്രഹനിലയിൽ ആ സമയം ബുദ്ധിമുട്ട് വരേണ്ട സമയം അല്ല പിന്നെ കാരണം മറ്റൊരു വഴി തന്നെ....... (എന്തുമാകാം)
അത് ഒന്നോ രണ്ടോ വാക്കുകളിൽ കണ്ടെത്താൻ ഈ വിഷയം സാധിക്കില്ല കാരണം അത് ഒരു കടലാണ്.
ട്ടൈപ്പ് ചെയ്ത് ഇത്തരം വിഷയം കണ്ടെത്താൽ ശാസ്ത്രം അത്ര വളർന്നിട്ടില്ല.
ചിലർ സംസാരിക്കുന്ന സമയം ചില സാനിധ്യം ഉണ്ടാകും കഴിയുന്നതും വാക്കുകളിൽ ഭയപ്പെടുത്തിയോ വെറുപ്പിച്ചോ ആ സംസാരം അവിടെ നിർത്തും കാരണം പിന്നീട് അപകട ലക്ഷണം ആകാം .
സ്വകാര്യ ദുഖങ്ങൾ വന്ന വഴി പലതും ഇത്തരം കാര്യങ്ങൾ ആണ് പക്ഷെ പറഞ്ഞാൽ തർക്കിക്കും പിന്നെ ശത്രുതയാകും എന്തിന് തർക്കം തോറ്റു കൊടുക്കാം എന്ന ചിന്തയിൽ ചിലരിൽ നിന്ന് പിൻമാറാറുണ്ട്,
ഇതിനെല്ലാം പ്രധാനം സമയം ആണ് ,അല്ലാതെ എന്തങ്കിലും പറഞ്ഞ് രണ്ട് പേരുടെയും സമയം കളഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
എങ്ങും അവസാനിക്കില്ല എന്ന് തോനുന്ന വിഷയങ്ങൾ തുടങ്ങാതിരിക്കുക ........!
എൻ്റെ യാത്രയിൽ അറിഞ്ഞതും അനുഭവിച്ചതും പഠിച്ചതുമായ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നു മാത്രം ഈ എഴുത്തിന് ഒരു ആധികാര്യകതയും ഇല്ല .
അവരവരുടെ വിശ്വാസം മുന്നോട്ട് നയിക്കും എന്ന വിശ്വാസത്തിൽ നിർത്തുന്നു.
എല്ലാ ഗുരുനാഥൻമാർക്കും പ്രണാമം ഈ ദിനത്തിൻ അർപ്പിക്കുന്നു.
ശുഭദിനം
ജ്യോതിഷം വേദിക്ക്
🙏