02/08/2020
#തീരത്തിനൊരു_കൈത്താങ്ങ്
കൈവിടില്ല സ്വന്തം സേനയെ കരുതലോടെ ഞങ്ങളും
(y) Kerala Nagar Residents Association
മഹാപ്രളയത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ കോവിഡ് കാലത്തെ ദുരിതത്തിൽ കൈത്താങ്ങുമായി നഗരസഭ.
കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് നൽകുന്ന തീരത്തിനൊരു കൈത്താങ്ങ് പദ്ധതി മേയർ കെ.ശ്രീകുമാർ പ്രഖ്യാപിച്ചു.
തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ₹1000 വിലവരുന്ന നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റിൽ 19 ഇനങ്ങളുണ്ടാവും. കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല.
ഇതിലേയ്ക്കായി ഒരു കുടുംബത്തിന് 1000, രൂപ എന്നനിലയിൽ എത്ര കുടുംബങ്ങളെ വേണമെങ്കിലും പൊതുജനങ്ങൾക്ക് സഹായിക്കാം.
കോവിഡ് -19ൻ്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതുകൊണ്ട് ഓൺലൈനായും സഹായമെത്തിക്കാനുള്ള സംവിധാനം നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം സേനയ്ക്ക് കൈത്താങ്ങാവാൻ സഹായം എത്തിക്കുന്നതിനായി നഗരസഭ ആരംഭിച്ച www.donatetmc.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സഹായമെത്തിക്കാം.
തികച്ചും സുതാര്യമായി ഈ സഹായം അവരിൽ എത്തിക്കുന്നതിനുവേണ്ടി ഇതിലേയ്ക്ക് സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിശദവിവരങ്ങൾ ഈ പോർട്ടലിൽ കൂടി പരസ്യപ്പെടുത്തും.
സംഭാവനകൾ തുകകളായോ ചെക്കുകളായോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1021020002031 (IFSCFDRL0001021) എന്ന കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക്,പാളയം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്.(തുകകൾ/ചെക്കുകൾ 1000 ത്തിന്റെ മൾട്ടിപ്പിളുകളായിരിക്കണം.
കേരളത്തിന്റെ സ്വന്തം സേനയുടെ ദുരിത കാലത്തെ ജീവിതത്തിന് കൈത്താങ്ങാവാൻ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളും സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.
ഭക്ഷ്യകിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ
1. ജയ അരി ( 5 കിലോ )
2. പഞ്ചസാര ( 1 കിലോ )
3. തേയില ( 250 ഗ്രാം )
4. ചെറുപയർ ( 1 കിലോ )
5. മുളക്പൊടി ( 500 ഗ്രാം )
6. മല്ലിപ്പൊടി ( 250 ഗ്രാം )
7. മഞ്ഞൾപ്പൊടി ( 100 ഗ്രാം )
8. ജീരകം ( 100 ഗ്രാം )
9. കടുക് ( 100 ഗ്രാം )
10. ഉലുവ ( 100 ഗ്രാം )
11. സൺഫ്ളവർ ഓയിൽ ( 1 ലിറ്റർ )
12. ബാത്ത് സോപ്പ് ( 1 എണ്ണം )
13. വാഷിംഗ് സോപ്പ് ( 1 എണ്ണം )
14. തുവരപ്പരിപ്പ് ( 1 കിലോ )
15. കടല ( 1 കിലോ )
16. സവാള ( 2 കിലോ )
17. ഉരുളക്കിഴങ്ങ് ( 1 കിലോ )
18. ഉള്ളി ( 1 കിലോ )
19. ഉപ്പ് ( 1 കവർ )
#തീരത്തിനൊരു_കൈത്താങ്ങ്
കൈവിടില്ല സ്വന്തം സേനയെ കരുതലോടെ ഞങ്ങളും
Website : www.donatetmc.in
Account number : 1021020002031(IFSCFDRL0001021)