01/07/2025
ഇന്ന് ഞങ്ങളുടെ 35th വിവാഹ വാർഷികം.
കാലം കുറച്ചാന്നുമല്ല കടന്ന് പോയത്.
നല്ലതും നല്ലതല്ലാത്തതും ആയ അനുഭവങ്ങൾ.
പിൻ തിരിഞ്ഞ് നോക്കുമ്പോൾ....
സന്തോഷം, സമാധാനം.
അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.
എല്ലാം നിറഞ്ഞതാണല്ലോ ജീവിതം.
രണ്ട് മക്കൾ. മിടുക്കരാണ് മോളും മോനും. പിന്നെ മോൾ ടെ ഒരു കൊച്ചുമോനും എഴുത്തുകാരനായ മരുമകനും.
വിദേശത്ത് വസിക്കുന്ന അവർക്കൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും നിറഞ്ഞ സ്നേഹവും.
എപ്പഴോ വരുമെന്ന അവരെയും കാത്ത് ഞങ്ങളും.
എല്ലാവർക്കും സന്തോഷം സമാധാനം ആശംസിക്കട്ടെ.
നന്ദി, നമസ്കാരം.